Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്​മാവതിക്ക്​...

പത്​മാവതിക്ക്​ ഗുജറാത്തിലും വിലക്ക്​

text_fields
bookmark_border
Rani Padmavaty
cancel

അഹമ്മദാബദ്​: സഞ്​ജയ്​ ലീലാ ഭൻസാലി ചിത്രം പത്​മാവതിക്ക്​ ഗുജറാത്തിലും വിലക്ക്​. വിവാദങ്ങൾ അവസാനിക്കുന്നത്​ വരെ ചിത്രം സംസ്ഥാനത്ത്​ പ്രദർശിപ്പിക്കേണ്ടെന്നാണ്​ തീരുമാമെന്ന്​ മുഖ്യമന്ത്രി വിജയ്​ രൂപാണി പറഞ്ഞു. 

രജ്​പുത്​ സമുദായത്തി​​​​െൻറ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകാനാവില്ല. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്​ സിനിമ. തങ്ങൾ അഭിപ്രായസ്വാതന്ത്രത്തെ മാനിക്കുന്നു. എന്നാൽ, തങ്ങളു​ടെ സംസ്​കാരത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും രൂപാണി പറഞ്ഞു. അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ് ഗുജറാത്തിൽ ചിത്രത്തിന്​ വിലക്കേർപ്പെടുത്തിയിരിക്കുന്നത്​.

​ഗുജറാത്തിന്​ പുറമേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്​, മഹാരാഷ്​ട്ര സംസ്ഥാനങ്ങളിലും സിനിമക്ക്​ വിലക്കുണ്ട്​. അതേ സമയം, സിനിമയുടെ റിലീസ്​ സംബന്ധിച്ച്​ അനിശ്ചിതത്വം ഇപ്പോഴും നില നിൽക്കുകയാണ്​. സിനിമയുടെ സെൻസറിങ്​ ഇതുവരെ പൂർത്തിയായിട്ടില്ല. ഇക്കാര്യത്തിൽ ചരിത്രകാരൻമാരുടെ നിലപാട്​ കൂടി അറിഞ്ഞശേഷമേ അന്തിമ തീരുമാനം എടുക്കു എന്നാണ്​ ബോർഡ്​ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmoviesbanpadmavatimalayalam newsBollywood News
News Summary - Now, Gujarat Bans Padmavati, Chief Minister Says "Foul Play With Culture"
Next Story