ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി അറുനൂറിലധികം നാടക പ്രവര്‍ത്തകര്‍
text_fieldsമുംബൈ: ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ബി.ജെ.പിെക്കതിരെ വോട്ടു ചെയ്ത് അവരെ അധികാരത്തിൽനിന്ന് പുറത്താക്കാൻ നാടക മേഖലയിലെ പ്രമുഖരുടെ അഭ്യർ ഥന. നസീറുദ്ദീൻ ഷാ, ഗിരിഷ് കർണാഡ്, അമോൽ പലേക്കർ, ഉഷ ഗാംഗുലി, കൊങ്കണ സെൻശർമ, മകരന്ദ് ദേശ്പാണ്ഡെ, അനുരാഗ് കശ്യപ് തുടങ്ങി 600 പേരാണ് തുല്യതക്കും സാമൂഹിക നീതിക്കും അനുകൂലമായി വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് പ്രസ്താവനയിറക്കിയത്.
12 ഭാഷകളിലായുള്ള ആഹ്വാനം ആർട്ടിസ്റ്റ് യുനൈറ്റ് ഇന്ത്യയുടെ വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. ഇന്ത്യ എന്ന ആശയവും നമ്മുടെ പ്രിയപ്പെട്ട ഭരണഘടനയും പാട്ടും നൃത്തവും ചിരിയുമെല്ലാം ഇന്ന് ഭീഷണിയിലാണ്. സംവാദങ്ങളും വിയോജിപ്പുകളും പ്രോത്സാഹിപ്പിച്ചിരുന്ന സ്ഥാപനങ്ങളെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബലരെയും ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ചോദ്യങ്ങളും സംവാദങ്ങളും എതിർപ്പുമില്ലാതെ ജനാധിപത്യം മുന്നോട്ടുപോകില്ല.
വികസന മന്ത്രത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി വെറുപ്പിെൻറയും ഹിംസയുടെയും രാഷ്ട്രീയവുമായി ‘ഹിന്ദുത്വ ഗുണ്ടകളെ’ അഴിച്ചുവിടുകയാണ് ചെയ്തത് -പ്രസ്താവന പറയുന്നു. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമെതിരെ മതേതര ജനാധിപത്യ ശക്തികൾക്ക് അനുകൂലമായി സമ്മതിദാനം ബുദ്ധിപൂർവം ഉപയോഗിക്കണം. നിർണായകമായ തെരഞ്ഞെടുപ്പാണ് വരുന്നത്- അവർ പറഞ്ഞു. നേരത്തെ പ്രമുഖ സിനിമ പ്രവർത്തകരും എഴുത്തുകാരും ബി.ജെ.പി സർക്കാറിനെ പുറത്താക്കാൻ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.