പത്മാവത് സാമുദായിക സൗഹാർദം തകർക്കുന്നുവെന്ന് ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം പത്മാവത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആർ.എസ്.എസ്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉപയോഗിച്ച് ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് പത്മാവദ് ശ്രമിക്കുന്നതെന്നും ആർ.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ആർ.എസ്.എസ് വടക്ക്-^പടിഞ്ഞാറൻ മേഖലയുടെ സംഘചാലക് ഭാഗവത് പ്രകാശാണ് പത്മാവദിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അലാവുദ്ദീൻ ഖിൽജിയുടെ ക്രൂരതകൾ എന്തിന് പ്രദർശിപ്പിക്കണം. ഖിൽജി ഇന്ത്യയെ കൊള്ളയടിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്തു. സ്ത്രീകളെ നിർബിന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരാളുടെ സിനിമ പ്രദർശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഭാഗവത് വ്യക്തമാക്കി.
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപക പദുക്കോൺ നായികയായെത്തുന്ന പത്മാവത് ഇന്ന് തിയേറ്ററുകളിലെത്തി. പത്മാവദിനെതിരെ ശക്തമായ പ്രതിഷേധമാണ് കർണ്ണിസേന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.