പത്മാവത് യു.എസിലും ഹിറ്റ്
text_fieldsഹ്യൂസ്റ്റൻ: സഞ്ജയ് ലീല ഭൻസാലിയുടെ വിവാദ സിനിമ ‘പത്മാവത്’ യു.എസിലും ഹിറ്റ്. യു.എസിൽ ഉടനീളമുള്ള തിയറ്ററുകളിൽ ത്രിമാന രൂപത്തിലും ചിത്രം പ്രദർശിപ്പിച്ചു. ഹ്യൂസ്റ്റനിലെ എ.എം.സി തിയറ്ററിൽ മാത്രം ഇതുവരെ 24 തവണ ചിത്രം പ്രദർശിപ്പിച്ചു. മറ്റ് ബോളിവുഡ് സിനിമകളുടെ റെക്കോഡ് പഴങ്കഥയാക്കി പത്മാവത് ശനിയാഴ്ച വരെ 34,88,239 ഡോളർ നേടി.
ഒറ്റദിവസംകൊണ്ട് ഏറ്റവും കൂടുതൽ പണം നേടുന്ന സിനിമയെന്ന റെക്കോഡും (18,41,628 ഡോളർ ) പത്മാവത് സ്വന്തമാക്കി. ജനുവരി 27നായിരുന്നു ഇത്. ആമിർഖാൻ നായകനായി അഭിനയിച്ച പി.കെ ആയിരുന്നു (14,18,817 ഡോളർ) മുമ്പ് ഒറ്റദിവസംകൊണ്ട് യു.എസിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ചിത്രം. ദീപിക പദുകോണും രൺവീർ സിങ്ങും ഷാഹിദ് കപൂറും മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട സിനിമ ഒേട്ടറെ പ്രതിസന്ധികൾ തരണംചെയ്താണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.