നാല് സംസ്ഥാനങ്ങളിൽ ചിത്രം നിരോധിച്ചു; പദ്മാവതിെൻറ നിർമാതാക്കൾ സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ നിരോധിച്ചതോടെ പ്രതിസന്ധിയിലായ ബിഗ്ബജറ്റ് ചിത്രം പദ്മാവതിെൻറ നിർമാതാക്കൾ സുപ്രീം കോടതിയിേലക്ക്. ഹരജിയിൽ വ്യാഴാഴ്ച്ച സുപ്രീം കോടതി വാദം കേൾക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്മാവതിെൻറ പ്രദർശനം വിലക്കുമെന്ന് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു.
അഞ്ച് സുപ്രധാന മാറ്റങ്ങൾ വരുത്തി സെൻസർ ബോർഡിെൻറ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ട് കൂടി ചിത്രം വിലക്കാൻ തന്നെയായിരുന്നു സംസ്ഥാനങ്ങളുടെ തീരുമാനം. നേരത്തെ ചിത്രത്തിെൻറ പേര് പദ്മാവതിയിൽ നിന്നും പദ്മാവതാക്കി ചുരുക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ മറ്റ് ബി.ജെ.പി സംസ്ഥാന സർകാറുകളും വിലക്ക് ഏറ്റുപിടിച്ചു.
രജ്പുത് വിഭാഗത്തിെൻറ കർണി സേനയാണ് ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയർത്തിയത്. ഉത്തർപ്രദേശിെൻറ അതിർത്തിയിലുള്ള ധോൽപൂരിലും സേന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതിൽ നിന്നും വിലക്കാൻ കർണി സേനയുടെ നേതാവ് ആവശ്യപ്പെടുകയും ചെയ്തു.
ജനുവരി 25 റിപബ്ലിക് ദിന റിലീസായി ചിത്രം തിയറ്ററിലെത്തിയാൽ ആഘോഷങ്ങൾക്ക് പകരം കറുത്ത ദിനമായിരിക്കും രാജ്യം കൊണ്ടാടുകയെന്നും രാജ്യ വ്യാപകമായി യുദ്ധപ്രതീതി ആയിരിക്കുമെന്നും കർണി സേന നേതാവ് ഭീഷണിപ്പെടുത്തി. ജനുവരി 22ന് ദില്ലിയിലെ ജന്തർ മന്തിറിൽ ആയിരക്കണക്കിന് രജ്പുത് വിഭാഗക്കാർ പെങ്കടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു.
അതേ സമയം ചിത്രത്തിൽ ചരിത്രം വളച്ചൊടിച്ചിട്ടില്ലെന്നും രജ്പുത് വിഭാഗത്തിെൻറ മഹത്വം പറയുന്നതാണ് പദ്മാവതെന്നും ചിത്രത്തിെൻറ നിർമാതാക്കളായ സഞ്ജയ് ലീലാ ബൻസാലിയുടെ പ്രൊഡക്ഷൻ കമ്പനിയും വിയാകോം 18 നും വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.