‘പത്മാവത്’ 25ന് തിയറ്ററിലെത്തും; രാജസ്ഥാനിൽ വിലക്ക്
text_fieldsമുംബൈ: വിവാദങ്ങൾക്കൊടുവിൽ പേരുൾപ്പെെട മാറ്റങ്ങളുമായി ഹിന്ദിചിത്രം ‘പത്മാവത്’ ജനുവരി 25ന് തിയറ്ററുകളിലെത്തും. നേരത്തേ ഡിസംബർ ഒന്നിന് പുറത്തിറക്കാൻ തീരുമാനിച്ച ചിത്രത്തിനെതിരെ രജപുത്ര സമുദായം പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദേശീയശ്രദ്ധ നേടിയിരുന്നു. അതേസമയം, 25ന് റിലീസ് ചെയ്താലും രാജസ്ഥാനിൽ പ്രദർശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പ്രസ്താവിച്ചു. ജനവികാരം കണക്കിലെടുത്താണ് നടപടിയെന്ന് അവർ പറഞ്ഞു.
‘പത്മാവതി’ എന്ന സിനിമയുെട പേര് ‘പത്മാവത്’ എന്നാക്കിയാണ് റിലീസ് ചെയ്യുന്നത്. ദീപികയുടെ കഥാപാത്രമായ രജപുത്ര റാണിയുടെ നൃത്തം ഉൾപ്പെടെ രംഗങ്ങളെയാണ് രജ്പുത് കർണി സേനയും മറ്റും ശക്തമായി എതിർത്തത്. ഇത് പിന്നീട് രാഷ്ട്രീയ വിവാദമായി. പ്രദർശനത്തിന് ഒരുങ്ങിയ തിയറ്ററുകൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ ഭീഷണിയുമുയർന്നു. ചരിത്രം വളച്ചൊടിച്ചെന്ന ആരോപണത്തിെൻറ പശ്ചാത്തലത്തിൽ സെൻസർ ബോർഡിന് കീഴിൽ ചരിത്രകാരന്മാരടങ്ങുന്ന സംഘം പരിശോധിച്ചശേഷമാണ് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.