‘പത്മാവതി’ സിനിമ: കർണി സേനയുടെ നേതാവിന് പാകിസ്താനിൽ നിന്ന് വധഭീഷണി
text_fieldsകോട്ട (രാജസ്ഥാൻ): ദേശീയതലത്തിൽ ‘പത്മാവതി’ സിനിമ വിവാദം ചൂടുപിടിക്കുന്നതിനിടെ സിനിമക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർണി സേനയുടെ നേതാവിന് പാകിസ്താനിൽനിന്ന് വധഭീഷണി. രജപുത്ര സംഘടനയായ കർണിസേന ദേശീയ അധ്യക്ഷൻ ലോകേന്ദ്ര സിങ്ങിനെ ബോംബെറിഞ്ഞ് വധിക്കുമെന്ന് കറാച്ചിയിൽനിന്ന് ഫോൺചെയ്തയാൾ ഭീഷണിപ്പെടുത്തിയതായി പാർട്ടിയുടെ സംസ്ഥാന നേതാവ് മഹിപാൽ സിങ് മക്രണ പറഞ്ഞു. സിനിമയുടെ സാമ്പത്തിക േസ്രാതസ്സ് ഭീകര സംഘടനകളാണെന്നും ഇക്കാര്യം സി.ബി.െഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനിൽനിന്ന് തനിക്ക് ഫോൺ ചെയ്തയാൾ 1993ലെ ബോംബ് സ്ഫോടനങ്ങളുടെ കാര്യം ഒാർമപ്പെടുത്തിയെന്നും മക്രണ പറഞ്ഞു. സിനിമക്ക് പണം നൽകിയവർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും അന്വേഷിക്കണം. ചരിത്രത്തെ വളച്ചൊടിക്കുകയാണ് സിനിമയെന്നും രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.