പത്മാവതി: പാർലമെന്‍ററി പാനൽ ഭൻസാലിയുടെ അഭിപ്രായം ആരായും
text_fieldsന്യൂഡൽഹി: ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെതുടർന്ന് വിവാദമായ ‘പത്മാവതി’ സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ഭൻസാലി പാർലമെൻറിെൻറ വിവരസാേങ്കതികവിദ്യ സ്ഥിരംസമിതിക്കുമുന്നിൽ ഹാജരായി തെൻറ വാദം ഉന്നയിച്ചു. സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിയും ഹാജരായി. ചിത്രത്തിന് പ്രദർശനാനുമതി നൽകിയിട്ടില്ലെന്നും ട്രെയിലർ മാത്രമാണ് പ്രദർശിപ്പിക്കാൻ അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.
രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി എം.പിമാരായ സി.പി. ജോഷി, ഒാം ബിർള എന്നിവരുടെ പരാതിയെ തുടർന്നാണ് സമിതി വിഷയം പരിഗണിച്ചത്. ബി.ജെ.പി നേതാവ് ഭഗത് സിങ് കോഷ്യാരിയുടെ അധ്യക്ഷതയിലെ സമിതി വിവര^പ്രക്ഷേപണ മന്ത്രാലയത്തിെൻറയും സെൻസർ ബോർഡിെൻറയും വിശദീകരണം ആരാഞ്ഞിരുന്നു.
അതേസമയം, വിവാദസിനിമ സംബന്ധിച്ച പരാതി പരിഗണിക്കുന്ന പാർലമെൻററി പാനലിന് മുമ്പാകെയും പ്രസൂൺ വ്യാഴാഴ്ച ഹാജരായി. ബി.ജെ.പി എം.പി അനുരാഗ് ഠാകുർ അധ്യക്ഷനായ പാനലിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബാർ എന്നിവരാണ് അംഗങ്ങൾ.
ചിത്രീകരണം ആരംഭിച്ചതുമുതൽ തന്നെ വിവാദത്തിന്‍റെ പിടിയിലായിരുന്നു പത്മാവതി. കർണിസേനക്ക് പുറമെ മറ്റ് ചില സംഘടനകളും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് ചിത്രത്തെ എതിർത്തിരുന്നു.
ഡിസംബർ ഒന്നിന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ റിലീസ് പ്രശ്നങ്ങളെ തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.