'പത്മാവതി' മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ
text_fieldsന്യൂഡൽഹി: റിലീസ് മാറ്റിവെച്ചിട്ടും സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിക്കെതിരെയുള്ള പ്രതിഷേധത്തിന് കുറവില്ല. പത്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി.
ചലച്ചിത്ര പ്രദർശനവുമായി ബന്ധെപ്പട്ട വിഷയത്തിൽ ഇടപെടുന്നത് സെൻസർ ബോർഡിെൻറ ചുമതലയിൽ കൈകടത്തലാണെന്നും തീരുമാനം വരുന്നതിന് മുമ്പുതന്നെ വിധിപറയാൻ കഴിയില്ലെന്നും ഹരജി തള്ളി സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, പത്മാവതിക്ക് മധ്യപ്രദേശിൽ നിരോധനം ഏർപ്പെടുത്തി. സിനിമ നിരോധിക്കണമെന്ന രജപുത്ര വിഭാഗത്തിെൻറ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ നടപടി.
കൂടാതെ, ഭോപാലിൽ പത്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും സംസ്ഥാനതലത്തിൽ രാഷ്ട്രമാത പത്മാവതി പുരസ്കാരം ഏർപ്പെടുത്തുമെന്നും ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. രജപുത്ര വിഭാഗത്തിെല പ്രതിനിധികളുമായും കർണിസേന നേതാക്കളുമായും ചൗഹാൻ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനമടക്കമുള്ള നടപടി പ്രഖ്യാപിച്ചത്. ചരിത്രത്തെ വളച്ചൊടിക്കുന്നതൊന്നും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും വ്യക്തമാക്കി. പത്മാവതിയിൽ മാറ്റങ്ങളില്ലാതെ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാൻ സർക്കാറും വ്യക്തമാക്കിയിരുന്നു.
സിനിമയെ അനുകൂലിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നു. പത്മാവതിക്കെതിരെയുള്ള നീക്കം ആവിഷ്കാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ബോധപൂർവം സൃഷ്ടിച്ചതാണ്. സിനിമ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.