പഹ്ലജ് നിഹ്ലാനിയെ പുറത്താക്കി
text_fields
ന്യൂഡൽഹി: സെൻസർ ബോർഡ് അധ്യക്ഷ സ്ഥാനത്തു നിന്നും പഹ്ലജ് നിഹലാനിയെ പുറത്താക്കി. പ്രശസ്ത ഗാനരചയിതാവായ പ്രസൂൺ ജോഷിയെ അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമിച്ചിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) തൻെറ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചതിന് പിന്നാലെയാണ് നിഹലാനിയെ പുറത്താക്കിയത്.നിഹ്ലാനിയുടെ യുക്തിഹീനമായ നടപടികളും സിനിമാ സെൻസറിങ്ങിലെ സാദാചാര പൊലീസിങ്ങും വിവാദമായിരുന്നു. സിനിമാ നിർമാതാക്കളും നിരൂപകരുമെല്ലാം അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. 2015 ജനുവരിയിൽ 23 അംഗ സമിതിയുടെ ചെയർമാനായി നിയമിതനായിരുന്ന കാലം തൊട്ട് നിഹ്ലാനി വിവാദങ്ങളിൽ പെട്ടിരുന്നു.
നൊേബൽ ജേതാവായ അമർത്യ സെന്നിനെ കുറിച്ച സുമൻ ഘോഷ് സംവിധാനം ചെയ്ത ഡോക്യുെമൻററിയിൽനിന്ന് ചില വാക്കുകൾ ഒഴിവാക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പശു, ഗുജറാത്ത്, ഇന്ത്യയെക്കുറിച്ച് ഹിന്ദുത്വവാദികളുടെ കാഴ്ചപ്പാട്, ഹിന്ദു ഇന്ത്യ എന്നീ വാക്കുകളാണ് ഒഴിവാക്കാൻ പറഞ്ഞത്. ആ വാക്കുകൾ രാജ്യത്തെ മത സൗഹാർദം തകർക്കുമെന്ന് ആശങ്കയുണ്ടെന്ന് പഹ്ലജ് നിഹലാനി വ്യക്തമാക്കിയിരുന്നു. ഇന്ദു സർകാർ, സ്ത്രീ ലൈംഗികതയെക്കുറിച്ച് പറയുന്ന ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എന്നീ സിനിമകൾക്ക് നിഹ്ലാനി റിലീസ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചിരുന്നു. കിരൺ ശ്യാം ഷറഫ് നിർമിച്ച് കുശാൻ നന്ദി സംവിധാനം നിർവഹിച്ച ആക്ഷൻ ത്രില്ലറായ ‘ബാബു മൊഷായി ബന്തൂക്ക് ബാസ്’ വിവാദവും പുറത്താക്കലിനു പിന്നിലുണ്ട്. ഇൗ സിനിമയുടെ 48 ഭാഗങ്ങൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചതും വിവാദമായിരുന്നു.
തങ്ങളുടെ സിനിമകളിലെ രംഗങ്ങൾ അനാവശ്യമായി കത്രിക വെക്കുന്നതിനെതിരെ നിരവധി സംവിധായകർ പഹ്ലജ് നീലാനിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതെല്ലന്ന കാരണം ചൂണ്ടിക്കാണിച്ച് ജെംയിസ് ബോണ്ട് സിനിമയിൽ നിന്നും ചില രംഗങ്ങൾ അദ്ദേഹം നീക്കം ചെയ്തിരുന്നു. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാരെ ഇന്ത്യന്‍ സിനിമകളിലും മറ്റും ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം വിവാദമുണ്ടാക്കി. നിലവിലെ സാഹചര്യത്തില്‍ കലാകാരന്മാര്‍ക്കല്ല പ്രാധാന്യമെന്നും രാജ്യം ചിന്തിക്കേണ്ടത് സൈനികരെക്കുറിച്ചാണെന്നുമുള്ള പഹ്ലജ് നിഹ്ലാനിയുടെ പ്രസ്താവന വിവാദമായിരുന്നു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പഹ്ലജ് നീലാനി വിഡിയോ പ്രചാരണം നടത്തിയിരുന്നു.
വിവാദങ്ങൾ തുടർന്നതോടെ സെൻസർ ബോർഡ് നവീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി പ്രമുഖ സംവിധായകൻ ശ്യാം ബെനഗലിനെ തലവനാക്കി സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സെൻസർ ബോർഡ് വിവാദ മുക്തമാക്കണമെന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനക്കു ശേഷമാണ് കമ്മിറ്റി വന്നത്. പ്രമുഖ ഭരതനാട്യം കലാകാരി ലീലാ സംസൺ രാജിവെച്ച ഒഴിവിലേക്കാണ് പഹ് ലജ് നീലാനിയെ നിയമിച്ചത്. സെൻസർ ബോർഡിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് ലീലാ സംസൺ പദവി ഒഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.