‘പത്മാവതി’ന് പാകിസ്താനിൽ പ്രദർശനാനുമതി
text_fieldsഇസ്ലാമാബാദ്: ഇന്ത്യയിൽ ഏറെ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ സഞ്ജയ് ലീല ഭൻസാലി ചിത്രം ‘പത്മാവത്’ പാകിസ്താനിൽ പൂർണമായും പ്രദർശിപ്പിക്കും. ഇന്ത്യയിൽ നീക്കം ചെയ്ത ചിത്രത്തിെൻറ ഭാഗങ്ങൾ ഉൾെപ്പടെ പാകിസ്താനിൽ പ്രദർശിപ്പിക്കുന്നതിന് ഇസ്ലാമാബാദ് സെൻസർ ബോർഡ് അനുമതി നൽകി.
പത്മാവതിന് പ്രദർശനാനുമതി നൽകിയതായി ഇസ്ലാബാദിലെ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ മൊബശീർ ഹസൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇന്ത്യൻ ചിത്രമായ പത്മാവത് രംഗങ്ങൾ മുറിച്ചുനീക്കാതെ പ്രദർശിപ്പിക്കുമെന്നും ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് ചെയർമാൻ ട്വിറ്ററിൽ കുറിച്ചത്.
ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയെ മോശമായി ചിത്രീകരിച്ചുെവന്ന് ആരോപിച്ച് ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യേണ്ടിവരുമെന്ന് ചിത്രത്തിലെ അണിയറപ്രവർത്തകർ ഭയപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യപരമായ കലകളെയും കണ്ടുപിടിത്തങ്ങളെയും സി.ബി.എഫ്.സി പ്രോത്സാഹിപ്പിക്കുമെന്ന് മൊബശീർ ഹസൻ ട്വിറ്ററിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.