‘പത്മാവതി’ലെ ഗാനം പാടിയതിന് മധ്യപ്രദേശിലെ സ്കൂളിൽ അതിക്രമം
text_fieldsഭോപാൽ: വിവാദമായ ‘ പത്മാവത്’ ചിത്രത്തിലെ ഗാനം ആലിച്ചതിന് മധ്യപ്രദേശിലെ സ്കൂളിൽ കർണിസേന പ്രവർത്തകരുടെ അതിക്രമം. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.
രത്ലം നഗരത്തിലെ സെൻറ് പോൾ സ്കൂളിൽ മുദ്രാവാക്യം വിളിച്ചെത്തിയ 25ഒാളം രജ്പുത് കർണിസേന പ്രവർത്തകർ കസേരകൾ തകർക്കുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ്ചെയ്തു. ചിത്രത്തിനെതിരെ ജനുവരി 13ന് മുംബൈയിലെ സെൻസർ ബോർഡ് ഒാഫിസിനു മുന്നിൽ പ്രതിഷേധിച്ച 132 കർണിസേന പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഹരിയാനയിൽ സിനിമക്ക് പ്രദർശനാനുമതി നൽകില്ലെന്ന് മന്ത്രി അനിൽ വിജ് ട്വിറ്ററിൽ അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാൻ സർക്കാറുകളും ചിത്രം വിലക്കിയിരുന്നു. ചിത്രത്തിനെതിരെ രജ്പുത് സമുദായമാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ‘പത്മാവതി’ എന്ന പേര് ‘പത്മാവത്’ എന്നാക്കിയും ചിത്രീകരിച്ച രംഗങ്ങൾ വെട്ടിമാറ്റിയും ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.