സൽമാനെ തല്ലുന്നവർക്ക് രണ്ടു ലക്ഷം; ‘ലൗരാത്രി’ ചിത്രത്തിന്റെ േപാസ്റ്ററുകൾക്ക് തീയിട്ടു
text_fieldsആഗ്ര: ബോളിവുഡ് നടൻ സൽമാൻ ഖാനെ പൊതുസ്ഥലത്ത് പരസ്യമായി തല്ലുന്നവർക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വിശ്വഹിന്ദു പരിഷത്തിെൻറ മുൻ മേധാവിയായ പ്രവീൺ തൊഗാഡിയയുടെ പുതിയ സംഘടന. സൽമാെൻറ പുതിയ ചിത്രമായ ‘ലൗരാത്രി’ എന്ന സിനിമ റിലീസിങ്ങിനൊരുങ്ങി നിൽക്കുന്ന സന്ദർഭത്തിലാണ് വിവാദ പ്രഖ്യാപനം.
സിനിമക്ക് സൽമാൻ ഖാെൻറ നിർമാണ കമ്പനി ഇത്തരമൊരു പേരിടുക വഴി ഹിന്ദു സമൂഹത്തിെൻറ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ‘ഹിന്ദു ഹൈ ആഗെ’ എന്ന സംഘടനയുടെ ഗോവിന്ദ് പരാശര ആരോപിച്ചു. ഹിന്ദുക്കളുടെ നവരാത്രി ആഘോഷത്തിെൻറ വേളയിൽ ഇതിെൻറ റിലീസിങ് വെച്ചത് ബോധപൂർവമാണെന്നും പരാശര ആരോപിച്ചു.
ഇയാളും അനുയായികളും വ്യാഴാഴ്ച ആഗ്രയിലെ ഭഗവാൻ ടാക്കീസിലെത്തി ചിത്രത്തിെൻറ േപാസ്റ്ററുകൾ അഗ്നിക്കിരയായിക്കിയിരുന്നു.
കഴിഞ്ഞദിവസം വി.എച്ച്.പിയും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. സിനിമയുടെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണ്. രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും വി.എച്.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.