മാധ്യമപ്രവർത്തകന് രാധിക ആപ്തെയുടെ ചുട്ട മറുപടി
text_fieldsപാർച്ഡ് എന്ന ചിത്രത്തിലെ ലീക്കായ നഗ്ന ദൃശ്യങ്ങളെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് നടി രാധിക ആപ്തെയുടെ ചുട്ട മറുപടി. വിഡ്ഢി ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങള്‍ ആ ക്ലിപ് കണ്ടിരുന്നോ? മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തിരുന്നോ? നിങ്ങളെ പോലുള്ളവരാണ് ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
ലോക സിനിമയിലേക്ക് നോക്കൂ.. എത്ര മനോഹരമായാണ് അവര്‍ ഇത്തരം വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പില്ലാത്തവരാണ് മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വച്ചു പുലര്‍ത്തുന്നത്. ഞാൻ സിനിമയുടെ ഭാഗമായി ചെയ്ത ദൃശ്യങ്ങൾ ചോർന്നതിൽ എന്തെങ്കിലും നാണക്കേട് തോന്നേണ്ട കാര്യമില്ല. നഗ്നശരീരം കാണണമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ എന്റെ ക്ലിപ് കാണുന്നതിനു പകരം കണ്ണാടിയില്‍ നോക്കുക. അതിനു ശേഷം നമുക്ക് സംസാരിക്കാമെന്നും രാധിക തുറന്നടിച്ചു.
മുമ്പും ചിത്രത്തിലെ രംഗം ലീക്കായതിൽ രാധിക പ്രതികരിച്ചിരുന്നു. ഒരു മുതിർന്ന മാധ്യപ്രവർത്തകൻ ഇക്കാര്യം ചോദിച്ചിരുന്നു. പിന്നെയും നിങ്ങളുടെ നഗ്ന വിഡിയോ പുറത്തുവന്നിരിക്കുന്നു. അതും നിങ്ങളുടേതായി ഇപ്പോൾ രണ്ടാമത്തെ തവണയാണ് ഇത്തരം വിഡിയോ പുറത്തുവന്നിരിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇത്തരം രംഗത്തിൽ അഭിനയിച്ചതുകൊണ്ട് അങ്ങനെയൊരു വിഡിയോ പുറത്തുവന്നായിരുന്നു അന്ന് രാധിക മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.