ഷാരൂഖ് ചിത്രം 'റയീസ്' പാകിസ്താനിൽ നിരോധിച്ചു
text_fieldsഇസ്ലാമാബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാനും പാക് നടി മാഹിറ ഖാനും മുഖ്യ വേഷത്തിലെത്തിയ 'റയീസ്' പാകിസ്താനിൽ നിരോധിച്ചു. മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മുതൽ നിരോധനമേർപ്പെടുത്തിയത്. 'റയീസ്' പാകിസ്താനിൽ പ്രദർശിപ്പിച്ച് ഒരാഴ്ച തികഞ്ഞപ്പോഴേക്കും വലിയ കളക്ഷൻ നേടിയിരുന്നു.
പാക് സെൻട്രൽ സെൻസർ ബോർഡ് ആണ് സിനിമ പ്രദർശിപ്പിക്കാൻ അനുമതി െചയ്യേണ്ടെന്ന് തീരുമാനിച്ചത്. സിനിമ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുകയും മുസ്ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും സെൻസർ ബോർഡ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ നടത്തിയ മിന്നലാക്രമണവും പഞ്ചാബിലെ ഉറി ഭീകരാക്രമണവും ഇന്ത്യ–പാക് ബന്ധം വഷളാക്കുകയും പാക് താരങ്ങളെ ഇന്ത്യയിൽ നിന്ന് വിലക്കണമെന്ന് തീവ്ര സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പല നിർമാതാക്കളും തങ്ങളുടെ സിനിമകളിൽ പാക് താരങ്ങളെ അഭിനയിപ്പിക്കുന്നത് നിർത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ സിനിമകൾ പാകിസ്താനിൽ വിലക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.