പ്രണയം മുതൽ മരണംവരെ പടർന്ന ഋഷി ടച്ച്
text_fieldsമുംബൈ: അഭിനയത്തികവിെൻറ രാജകുമാരൻ ഇർഫാൻ ഖാനു തൊട്ടുപിന്നാലെ പ്രണയ ചക്രവർത്തി ഋഷി കപൂറും വിടവാങ്ങുമ്പേൾ അവസാനിക്കുന്നത് സിനിമ ചരിത്രത്തിലെ ഒരു യുഗം. പ്രണയത്തിന് അന്നോളമില്ലാത്ത ഭാവം പകർന്ന് 1973 ൽ വെള്ളിത്തിരയിലെ നക്ഷത്രമാകുമ്പോൾ ഋഷി കപൂറിന് വയസ്സ് 20. സംവിധായകനും നടനുമായ പിതാവിെൻറ ‘ബോബി’ എന്ന ചിത്രത്തിൽ ബോബിയുടെ കാമുകനായാണ് ഋഷി രംഗത്തുവരുന്നത്.
ബോബിക്കും മുമ്പെ മൂന്നാം വയസ്സിൽ അച്ഛനും നർഗീസും തമ്മിലെ മഴപെയ്യുന്ന പ്രണയ ഗാന രംഗത്ത് ഋഷി വന്നുപോയിരുന്നു. ആ മഴയിലേക്ക് ഒന്ന് ഇറങ്ങിക്കിട്ടാൻ ചോക്ളേറ്റ് നൽകി ഋഷിയെ നർഗീസ് പാട്ടിലാക്കിയെന്നാണ് കഥ. ‘ ശ്രീ 420’ എന്ന ചിത്രമായിരുന്നു അത്. ‘ബോബി’ പിറവിയെടുക്കുേമ്പാൾ രാജ് കപൂറിെൻറ മനസ്സിൽ ഋഷിയായിരുന്നില്ല. രാജേഷ് ഖന്ന, ഡിമ്പിൾ കപാഡിയ ജോഡികളായിരുന്നു.
രാജേഷ് ഖന്നയെ അഭിനയിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്നത് തെൻറ തലവര മാറ്റിവരച്ചുവെന്നാണ് ഋഷി പറഞ്ഞത്. എന്നാൽ, ഋഷിയിലൂടെ ഇന്ത്യൻ പ്രണയ സങ്കൽപം മാറ്റിയെഴുതപ്പെട്ടതാണ് പിന്നീടങ്ങോട്ടുള്ള ചരിത്രം.
ഋഷിയും ആ സിനിമയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ‘ഹം തും എക് കമ്രേമെ ബന്ത് ഹോ’ എന്ന ഗാനം ഡിമ്പിൾ കപാഡിയക്കൊപ്പം പാടിയഭിനയിച്ച ഹോട്ടൽ മുറി തേടി പിന്നീട് അദ്ദേഹം ചെന്നിട്ടുണ്ടേത്ര! സ്വന്തം ജീവിതത്തിലെ പ്രണയത്തിനുമുണ്ട് ഋഷി ടച്ച്. ഡിമ്പിളിന് ശേഷം നായിക നടിയായെത്തിയ നീതു സിങ്ങിനോട് തെൻറ പ്രണയം തുറന്നു പറഞ്ഞ ഋഷി വിവാഹത്തിനില്ലെന്നാണ് പറഞ്ഞത്.
എന്നാൽ പിന്നീട് ഇത് വീട്ടുകാർ അറിഞ്ഞതോടെ1980ൽ വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. എത് ഘട്ടത്തിലും ജീവിതം രാജകീയമായി ആനന്ദിച്ച് തീർക്കണമെന്നതായിരുന്നു ഋഷിയുടെ കാഴ്ചപ്പാട്. ചിരിച്ചുകൊണ്ടാവണം തന്നെ ആളുകൾ സ്മരിക്കുന്നതെന്നത് നിർബന്ധമായിരുന്നു.
മരണത്തിന് തൊട്ട് മുമ്പ് വരെ ആശുപത്രിക്കിടക്കയിലും ഋഷി ജീവിച്ചത് അങ്ങനെയാണ്. തന്നെ പരിചരിക്കുന്നവരോട് കുശലം പറഞ്ഞും അവരെ ആനന്ദിപ്പിച്ചും. ആ ദുർഘടപാതയിലും നെടുന്തൂണായി നീതു ഒപ്പം നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.