ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
text_fieldsമുംബൈ: ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യു. എസിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്.
ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാൻ ഹാഷ്മിക്കൊപ്പം ഋഷി കപൂർ അവസാനമായി അഭിനയിച്ചത്. ‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിൻെറ റീമേക്കിൽ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണെന്ന് വാർത്ത ഉണ്ടായിരുന്നു.
1970ൽ പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത േമര നാം ജോക്കർ എന്ന സിനിമയിൽ ബാലതാരമായാണ് ഋഷി കപൂറിെൻറ അരങ്ങേറ്റം. ഇതിലെ അഭിനയത്തിന് ദേശീയ അവാർഡും ലഭിച്ചു. 1973ൽ ഇറങ്ങിയ ബോബിയിലാണ് നായകവേഷം അണിയുന്നത്. 1973നും 2000നും ഇടയിൽ 92 സിനിമകളിൽ നായകനായി വേഷമിട്ടു.
അതിനുശേഷം സഹനടെൻറ റോളിലേക്ക് മാറി. നീതു കപൂറാണ് ഭാര്യ. റിദ്ദിമ കപൂർ, ബോളിവുഡ് താരം റൺബീർ കപൂർ എന്നിവർ മക്കളാണ്. ആർ.കെ ഫിലിംസ് കമ്പനിയുടെ ഉടമകൂടിയ ഋഷി കപൂർ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും വ്യക്തമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.