ഋഷി കപൂർ: മുഖംനോക്കാതെ നിലപാടുകൾ തുറന്നുപറഞ്ഞ വ്യക്തി
text_fields
മുംബൈ: വിവാദം ഭയന്ന് നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ മടിക്കുന്നവർക്കിടയിൽ വേറിട്ടു നിന്നയാളായിരുന്നു വ്യാഴാഴ്ച അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂർ. വിവാദ വിഷയങ്ങളിലടക്കം തെൻറ നിലപാടുകൾ വ്യക്തമാക്കി തമാശ കലർന്നതോ ചിലരെ പ്രകോപിപ്പിക്കുന്നതോ ആയ ട്വീറ്റുകളുമായി അദ്ദേഹം രംഗത്തു വരാറുണ്ടായിരുന്നു. 2015ൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ ബീഫ് നിരോധിച്ച വേളയിൽ ഋഷി കപൂറിെൻറ നിലപാട് രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. തികഞ്ഞ മതേതരനാണ് താനെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തെ പൊതു സ്വത്തുക്കൾക്ക് തങ്ങളുമായി ബന്ധപ്പെട്ട് നാമകരണം ചെയ്യുന്ന കാര്യത്തിൽ ഗാന്ധി കുടുംബത്തിനെതിരെയും ട്വീറ്റ് ചെയ്തു.
ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് അേദ്ദഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് കൊറോണ ൈവറസിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു. അക്രമങ്ങളും കല്ലേറും ആൾക്കൂട്ട ആക്രമണങ്ങളും നടത്തരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ ആളുകൾ നമ്മുടെ ജീവൻ രക്ഷിക്കാനുള്ള യത്നത്തിലാണെന്നും ഓർമിപ്പിച്ചു.
താൻ ബീഫ് കഴിക്കുന്ന ഹിന്ദുവാണെന്നും ഭക്ഷണവും മതവും കൂട്ടിക്കുഴക്കുന്നത് എന്തിനെന്നും ചോദ്യമെറിഞ്ഞ് ട്വിറ്ററിൽ നിലപാട് വ്യക്തമാക്കിയ അദ്ദേഹത്തിനെതിരെ ഗോ രക്ഷക ഗുണ്ടകൾ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനവുമായി രംഗത്തുവന്നെങ്കിലും നിലപാടിൽനിന്ന് പിന്മാറാൻ അദ്ദേഹം തയാറായില്ല.
'എനിക്ക് ദേഷ്യം വരുന്നു. നിങ്ങളെന്തിനാണ് ഭക്ഷണവും മതവും തമ്മിൽ കൂട്ടിക്കുഴക്കുന്നത്? ഞാൻ ബീഫ് കഴിക്കുന്ന ഹിന്ദുവാണ്. അതിനർഥം ബീഫ് കഴിക്കാത്ത ഒരാളേക്കാൾ ദൈവഭയം കുറഞ്ഞയാളാണ് ഞാനെന്നാണോ? ചിന്തിക്കൂ!!' 2015 മാർച്ച് 16ന് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിനെതിെര ഋഷി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ദേശീയ തലത്തിൽ ചർച്ചയായി. ബീഫിനെതിരെ സംഘ് പരിവാർ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ ട്വീറ്റ്. തനിക്കെതിരെ പ്രതിഷേധം തുടർന്നപ്പോഴും, 'ലോകത്ത് എല്ലായിടത്തുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെപ്പോലെ താനും ബീഫ് കഴിക്കാറുണ്ടെന്ന്' അദ്ദേഹം ആവർത്തിച്ചു. താൻ പറയുന്നത് കേൾക്കാതെ വെറുതെ രോഷം പ്രകടിപ്പിക്കുന്നവരെ േബ്ലാക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ആളുകളെ തിരുത്താൻ ഹിന്ദു മഹാസഭയോട് ആവശ്യപ്പെട്ടു.
പല വിഷയങ്ങളിലും അദ്ദേഹത്തിെൻറ ട്വീറ്റുകൾ ഏെറ ശ്രദ്ധിക്കപ്പെട്ടു. 'മാധ്യമപ്രവർത്തകർ കറങ്ങിനടക്കുന്ന എയർപോർട്ടുകളിലും പാർട്ടികളിലും ആൺ/പെൺ സിനിമ താരങ്ങൾ രാത്രിയിലും സൺ ഗ്ലാസുകളിഞ്ഞ് നടക്കുന്നത് എന്തുകൊണ്ടാണ്? ആരെങ്കിലും ഒന്നു പറഞ്ഞുതരൂ..' ഒരിക്കൽ ഋഷി ട്വിറ്ററിൽ കുറിച്ചു. വിനോദ് ഖന്നയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതെ പ്രിയങ്ക ചോപ്രയുടെ പാർട്ടിയിൽ പങ്കെടുത്ത സെലിബ്രിറ്റികൾക്കെതിരെയും അദ്ദേഹം ട്വീറ്റ് െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.