സിനിമയിലെ 25000 തൊഴിലാളികൾക്ക് സഹായവുമായി സൽമാൻ ഖാൻ
text_fieldsമുംബൈ: 21 ദിന ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ സിനിമ മേഖലയിലെ 25,000 ദിവസവേതന തൊഴിലാളികള്‍ ക്ക് സഹായവുമായി ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. സല്‍മാന്‍ ഖാന്‍റെ ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷനിലൂടെ ഇവരെ സാമ്പത്തികമായി സഹായിക്കാമെന്ന് അറിയിച്ചതായി വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ഫെഡറേഷനാണ് പുറത്തുവിട്ടത്.
ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷന്‍ മൂന്ന് ദിവസം മുമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ സംഘടനക്ക് കീഴിലെ അഞ്ച് ലക്ഷത്തോളം വരുന്ന ദിവസക്കൂലി തൊഴിലാളികളില്‍ 25000 പേര്‍ക്ക് സഹായം അടിയന്തരമായി ആവശ്യമുണ്ടായിരുന്നു. ഇവരെ സഹായിക്കാമെന്ന് അറിയിച്ചു. എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുവാങ്ങുകയും ചെയ്തു. വാർത്താ ഏജൻസിയായ പി.ടി.ഐയോട് എഫ്.ഡബ്ല്യു.ഐ.സി.ഇ പ്രസിഡൻറ് ബി.എന്‍. തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.