യുദ്ധത്തിന് ഉത്തരവിടുന്നവർ ആദ്യം യുദ്ധം ചെയ്യെട്ട- സൽമാൻ ഖാൻ
text_fieldsമുംബൈ: പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധമല്ല ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയാണ് വേണ്ടതെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻ. പുതിയ ചിത്രമായ ‘ട്യൂബ്ലൈറ്റി’െൻറ പ്രചാരണാർഥം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൽമാൻ. യുദ്ധത്തിനായി മുറവിളികൂട്ടുന്നവരെ അതിർത്തിയിലേക്ക് വിടണം. മുൻനിരയിൽ ആദ്യം അവരോട് യുദ്ധംചെയ്യാൻ പറയണം. അവരുടെ കൈകാലുകൾ വിറക്കും. അങ്ങനെ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിക്കും. ചർച്ചമതിയെന്ന് അവരും സമ്മതിക്കും -സൽമാൻ പറഞ്ഞു. യുദ്ധമുണ്ടായാൽ ഇരു രാജ്യത്തും ആളപായമുണ്ടാകുമെന്നും സൽമാൻ ഖാൻ പറഞ്ഞു.
സൽമാെൻറ പ്രസ്താവനക്ക് തൊട്ടുപിന്നാലെ സൽമാൻ അതിരുകൾ ലംഘിക്കുന്നതായി ആരോപിച്ച് ശിവസേന രംഗത്തെത്തി. സൽമാെൻറ പ്രസ്താവന ശരിയല്ലെന്നും എല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും സേനാ എം.പി അരവിന്ദ് സാവന്ത് പറഞ്ഞു. പതിവായി സൽമാൻ അതിരുകൾ ലംഘിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
സൽമാേൻറത് പക്വതയുള്ള പ്രസ്താവനയാണെന്ന് കോൺഗ്രസ് പ്രതികരിച്ചപ്പോൾ ആത്മാർഥതയില്ലാത്തതെന്നാണ് എൻ.സി.പി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനുള്ള നാടകമെന്നാണ് എൻ.സി.പി വിശേഷിപ്പിച്ചത്. മുമ്പ് ചരിത്രപുരുഷന്മാർ പറഞ്ഞതു തന്നെയാണ് സൽമാനും പറഞ്ഞതെന്ന് പിതാവ് സലിം ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.