Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാ​െൻറ ജാമ്യാപേക്ഷ:...

സൽമാ​െൻറ ജാമ്യാപേക്ഷ: അഭിഭാഷകൻ ഉയർത്തുന്ന വാദങ്ങൾ

text_fields
bookmark_border
salmankhan
cancel

ന്യൂഡൽഹി: കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ ​േജാധ്​പൂർ കോടതി അഞ്ച്​ വർഷം ശിക്ഷിച്ച സൽമാൻ ഖാൻ രാജസ്ഥാൻ ഹൈകോടതിയിൽ ജാമ്യപേക്ഷ സമർപ്പിച്ചു. സൽമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന്​ ചൂണ്ടിക്കാട്ടി  51 പേജുള്ള ജാമ്യപേക്ഷയാണ്​ സമർപ്പിച്ചിരിക്കുന്നത്​.

സൽമാനെതിരായ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ ദേവ്​ കുമാർ ഖാത്രിയുടെ വിധിയിൽ നിരവധി പോരായ്​മകളുണ്ടെന്ന്​ താരത്തി​​െൻറ അഭിഭാഷകൻ ഹാസ്​തിമാൽ സാരസ്വത്​ ചൂണ്ടിക്കാട്ടി. കേസിൽ സൽമാനെതിരെ മൊഴി നൽകിയ ദൃക്​സാക്ഷി പൂനംചന്ദ്​ ബിഷ്​ണോയിയുടെ മൊഴിയിൽ ചില സംശയങ്ങളുണ്ട്​. സംഭവം നടക്കു​േമ്പാൾ രണ്ട്​ കിലോമീറ്റർ അകലെയായിരുന്നു പൂനംചന്ദ്​. പിന്നെങ്ങനെയാണ്​ ജിപ്​സിയുടെ ശബ്​ദം അദ്ദേഹം കേൾക്കുക. പ്രദേശത്ത്​ ജിപ്​സിയുടെ ടയർ പാടുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുമെന്ന്​ സൽമാ​​െൻറ അഭിഭാഷകൻ വ്യക്​തമാക്കി.

കൃഷ്​ണമൃഗത്തി​​െൻറ ജഡത്തി​​െൻറ ഡി.എൻ.എ പരിശോധന ശരിയായി നടത്തിയില്ല, വെടിയേറ്റാണോ കൃഷ്​ണമൃഗം ജീവൻ നഷ്​ടമായത്​ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്​തതയില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അഭിഭാഷകൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmoviesMagistratemalayalam newsbail application
News Summary - Salman Khan's Lawyer Raises 54 Grounds to Bail Him Out, Prays for Suspension of Sentence-Movies
Next Story