ഷാഹിദ് കപൂറിെൻറ ട്വിറ്ററും ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്തു
text_fieldsപ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂറിെൻറ ട്വിറ്ററും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു. ഹാക്ക് ചെയ് യുന്നതിന് പുറമേ അക്കൗണ്ടുകളിൽ നിരവധി പോസ്റ്റുകളും ഹാക്കർമാർ പങ്കുവെച്ചു. ഷാഹിദും രൺവീർ സിങും ദീപിക പദുകോണും വേഷമിട്ട പദ്മാവദ് എന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയെ ചിത്രീകരിച്ചിരിക്കുന്നത് മോശമായിട്ടാണ് എന്ന് പറയുന്ന ഒരു ട്വീറ്റും ഷാഹിദിെൻറ ഒൗദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
കത്രീന കൈഫ് അഭിനയിച്ച ഏക് താ ടൈഗറിലെ ഗാനവും ഹാക്കർമാർ ട്വിറ്ററിൽ പോസ്റ്റുചെയ്തു. അതിന് അടിക്കുറിപ്പായി ഹാക്കർമാർ ‘െഎ. ലവ് യു കത്രീന എന്ന് എഴുതിയിട്ടുമുണ്ട്. ഷാഹിദിെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പ്രൊഫൈൽ പിക്ചറായി തുർക്കിഷ് പതാകയാണ് നൽകിയിരിക്കുന്നത്. തുർക്കിയുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകളും ഇൻസ്റ്റയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ തുർക്കിഷ് ഹാക്കർമാരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.