ഷാറൂഖ് ഖാന്റെ ‘ജബ് ഹാരി മീറ്റ് സേജാൾ’ ഇൗജിപ്തിൽ
text_fieldsകൈറോ: പ്രശസ്ത ബോളിവുഡ് താരം ഷാറൂഖ് ഖാെൻറ ഏറ്റവും പുതിയ സിനിമയായ ‘ജബ് ഹാരി മീറ്റ് സേജാൾ’ ഇൗജിപ്തിൽ റിലീസ് ചെയ്തു. ഇൗജിപ്തിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യയാണ് സിനിമയുടെ പ്രത്യേക പ്രദർശനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ദീർഘകാലത്തിനുശേഷം ഇൗജിപ്തിൽ ബോളിവുഡ് സിനിമ പ്രദർശിപ്പിക്കുന്നത് ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമിതാബ് ബച്ചനെയും ഷാറൂഖ് ഖാനെയും പോലുള്ള പ്രതിഭകളെ ഇൗജിപ്തുകാർ സ്നേഹിക്കുന്നു. ഇൗ സിനിമയുടെ റിലീസിങ്ങിനായി അവർ കാത്തിരിക്കുകയായിരുന്നു. കൂടുതൽ ഇന്ത്യൻ സിനിമകൾ ഇൗജിപ്തിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംതിയാസ് അലിയാണ് ‘ജബ് ഹാരി മീറ്റ് സേജാളി’െൻറ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അനുഷ്ക ശർമയാണ് നായിക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.