Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകനിക കപൂർ ആശുപത്രി...

കനിക കപൂർ ആശുപത്രി വിട്ടു; ഇനി രണ്ടാഴ്​ച വീട്ടുനിരീക്ഷണം

text_fields
bookmark_border
കനിക കപൂർ ആശുപത്രി വിട്ടു; ഇനി രണ്ടാഴ്​ച വീട്ടുനിരീക്ഷണം
cancel

ന്യൂഡൽഹി: ബോളിവുഡ്​ ഗായിക കനിക കപൂറി​​െൻറ കോവിഡ്​ പരിശോധന ഫലം വീണ്ടും നെഗറ്റീവായതോടെ ആശുപത്രിയിൽനിന്നു ം ഡിസ്​ചാർജ്​ ചെയ്​തു. തുടർച്ചയായ നാല്​പരിശോധന ഫലങ്ങളിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഏപ്രിൽ നാലിന്​ വന്ന അഞ്ചാമത്തെ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ രോഗം ഭേദമായെന്ന്​ ഉറപ്പിക്കാൻ ഒരു പരിശോധന കൂടി നടത്തിയ ശേഷമാണ്​ കനികയെ ഡിസ്​ചാർജ്​ ചെയ്​തത്​.

ലഖ്​നോവി​െല സഞ്ജയ്​ ഗാന്ധി പോസ്​റ്റ്​ ഗ്രാജുവേറ്റ്​ ഇൻസ്​റ്റിറ്റ്യൂട്​ട ഓഫ്​ മെഡിക്കൽ സയൻസിലായിരുന്നു കനിക ചികിത്സയിലായിരുന്നത്​. ആശുപത്രിയിൽനിന്നും ഡിസ്​ചാർജ്​ ചെയ്​തെങ്കിലും രണ്ടാഴ്​ച വീട്ടുനിരീക്ഷണത്തിൽ തുടരണം.

മാർച്ച്​ ഒമ്പതിനാണ്​ കനിക യു.കെയിൽനിന്ന്​ ഇന്ത്യയിലേക്ക്​ മടങ്ങിയെത്തിയത്​. തുടർന്ന്​ കാൺപൂരിലും ല​ഖ്​നോവിലും യാത്ര ചെയ്യുകയും പൊതുപരിപാടികളിൽ പ​​ങ്കെടുക്കുകയും ചെയ്​തിരുന്നു. വിദേശത്തുനിന്നെത്തിയ കാര്യം മറച്ചുവെച്ചതിനും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ​ശ്രമിച്ചതിനും കനികക്കെതിരെ പൊലീസ്​ കേസ്​ നിലവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsmovie newsBollywood singerBollywood Newscovid 19Kanika KapoorSinger Kanika Kapoor
News Summary - Singer Kanika Kapoor Discharged From Hospital -India news
Next Story