നീയൊരു പോരാളിയായിരുന്നു സുശാന്ത്.. വൈറലായി സഹോദരിയുടെ കുറിപ്പ്
text_fieldsന്യൂഡൽഹി: സുശാനത് സിങ് രജ്പുതിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും. അദ്ദേഹത്തിന്‍റെ സഹോദരി ശ്വേത സിങ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
“എന്‍റെ കുട്ടി, ഇപ്പോൾ ഞങ്ങൾക്കരികിൽ ഇല്ല, സാരമില്ല. എനിക്കറിയാം ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയതെന്ന്. നീയൊരു പോരാളിയായിരുന്നു, ധീരതയോടെ തന്നെ നീ പോരാടുകയും ചെയ്തു. മാപ്പ്, നീ കടന്നു പോയ വേദനകൾക്കെല്ലാം, നിന്‍റെ വേദനകൾ എനിക്കേറ്റെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അതെല്ലാം ഏറ്റെടുത്ത് എന്‍റെ എല്ലാ സന്തോഷങ്ങളും ഞാൻ നിനക്ക് തരുമായിരുന്നു." ശ്വേത എഴുതുന്നു.
നിന്‍റെ തിളങ്ങുന്ന കണ്ണുകൾ ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചു, നിഷ്കളങ്കമായ ചിരി ഹൃദയത്തിന്റെ പരിശുദ്ധി തെളിയിക്കുന്നതായിരുന്നു. എന്‍റെ കുട്ടീ, നീയെപ്പോഴും സ്നേഹിക്കപ്പെടും. എവിടെയായിരുന്നാലും നീ സന്തോഷവാനായിരിക്കുക. എല്ലാവരും നിന്നെ സ്നേഹിച്ചിരുന്നു, സ്നേഹിക്കുന്നു, നിരുപാധികമായി. എന്നും സ്നേഹിക്കുകയും ചെയ്യും.
എന്‍റെ പ്രിയപ്പെട്ടവരെ, ഇതൊരു പരീക്ഷണസമയമാണെന്ന് എനിക്കറിയാം. തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടാകുമ്പോൾ, വെറുപ്പിനു മുകളിൽ സ്നേഹത്തെ തിരഞ്ഞെടുക്കൂ. ദേഷ്യത്തിനു മുകളിൽ ദയയും അനുകമ്പയും തിരഞ്ഞെടുക്കൂ, സ്വാർഥതക്ക് പകരം നിസ്വാർത്ഥത തിരഞ്ഞെടുത്ത് ക്ഷമിക്കുക. നിങ്ങളോടും മറ്റുള്ളവരോടും എല്ലാവരോടും പൊറുക്കാൻ ശീലിക്കൂ. എല്ലാവരും അവരവരുടെ യുദ്ധത്തിലാണ്, മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കൂ. ഹൃദയം അടച്ചു വെക്കാതിരിക്കൂ എന്ന് പറഞ്ഞാണ് ശ്വേത കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.