നെപ്പോട്ടിസം ചർച്ച ചെയ്ത് സമൂഹ മാധ്യമങ്ങൾ; വെട്ടിലായി ബോളിവുഡ്
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വെട്ടിലായിരിക്കുന്നത് ബോളിവുഡാണ്. കരിയറിൽ പല മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ട് പോലും താരത്തിന് ബോളിവുഡിലെ വമ്പൻമാരുടെ പിന്തുണ ലഭിച്ചില്ലെന്നും സുശാന്തിന് വന്ന പല സിനിമകളും മറ്റ് താരങ്ങളിലേക്ക് പോയെന്നും ആരോപണം ശക്തമാവുകയാണ്. ബോളിവുഡിലെ വമ്പൻ നിർമാണ കമ്പനികളായ യാഷ് രാജ് ഫിലിംസും നിർമാതാവും സംവിധായകനുമായി കരൺ ജോഹറും നടി ആലിയ ബട്ടും സൂപ്പർതാരമായ സൽമാനും ഖാനുമെല്ലാം സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.
ബോളിവുഡിലെ നെപ്പോട്ടിസമാണ് (സ്വജനപക്ഷപാതം) ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. ഒരു പുതിയ താരത്തിന് ബോളിവുഡിൽ വളർന്നുവരാൻ ഏറെ ബുദ്ധമുട്ടാണെന്നും കരൺ ജോഹറിന് കീഴിൽ പ്രവർത്തിക്കുന്ന കോക്കസിന് വഴങ്ങാത്തവരെ അവഗണിക്കുന്ന രീതിയുണ്ടെന്നുമാണ് മുതിർന്ന താരങ്ങൾ അടക്കം സാക്ഷ്യപ്പെടുത്തുന്നത്. കരൺ ജോഹർ ധർമ പ്രൊഡക്ഷൻസിെൻറ ബാനറിൽ ബോളിവുഡിൽ അവതരിപ്പിച്ച കപൂർ കുടുംബത്തിലെയും മറ്റും താരങ്ങൾക്ക് നേരെ ട്വിറ്ററിലും ഫേസ്ബുക്കിലും വിമർശനങ്ങളുമായി നിരവധിയാളുകളാണ് രംഗത്തുള്ളത്.
പ്രശസ്ത സംവിധായകൻ മഹേഷ് ബട്ടിെൻറ മകൾ ആലിയ ബട്ട്, ഡേവിഡ് ധവാെൻറ മകൻ വരുൺ ധവാൻ, നടൻ ശത്രുഗ്നൻ സിൻഹയുടെ മകൾ സൊനാക്ഷി സിൻഹ, അനിൽ കപൂറിെൻറ മകൾ സോനം കപൂർ, ജാക്കി ഷ്രോഫിെൻറ മകൻ ടൈഗർ, അർജുൻ കപൂർ തുടങ്ങിയ പ്രമുഖരാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുന്നത്. കരൺ ജോഹർ അവതരിപ്പിച്ച യുവതാരങ്ങൾക്ക് മാത്രമാണ് ബോളിവുഡിൽ നിലനിൽപ്പെന്നാണ് ചിലർ ആരോപിക്കുന്നത്. താര കുടുംബങ്ങളിൽ നിന്നുള്ളവരല്ലാത്ത രണ്ട് യുവതാരങ്ങളാണ് നിലവിൽ ബോളിവുഡിൽ കത്തി നിൽക്കുന്നത്. രൺവീർ സിങ്ങും കാർത്തിക് ആര്യനും. ഇരുവരും വമ്പൻമാരായ യാഷ്രാജ് ഫിലിംസിെൻറയും ധർമ പ്രൊഡക്ഷൻസിെൻറയും ചിത്രങ്ങളിലൂടെ ബോളിവുഡിൽ സ്വന്തമായി സ്ഥാനമുണ്ടാക്കിയവരാണ്.
അതേസമയം സുശാന്ത് സിങ്ങിന് ഇൗ രണ്ട് പ്രൊഡക്ഷൻ കമ്പനികളുടേയും പല സിനിമകൾ നഷ്ടമാവുകയും ചെയ്തു. സംവിധായകൻ ശേഖർ കപൂറിെൻറ സ്വപ്നമായ പാനി എന്ന ചിത്രത്തിൽ അഭിനയിക്കവേ യാഷ് രാജ് ഫിലിംസിെൻറ രണ്ട് ചിത്രങ്ങൾ സുശാന്തിന് ചെയ്യാനാകാതെ വന്നിരുന്നു. എന്നാൽ പാനിയുടെ ചിത്രീകരണം നീണ്ടുപോവുകയും അതിന് ശേഷം സുശാന്തിന് വന്ന പല ഹിറ്റ് ചിത്രങ്ങളും രൺവീറിലേക്കും വരുൺ ധവാനിലേക്കും പോവുകയും ചെയ്തു. തനിക്ക് വന്ന ചിത്രങ്ങൾ മാറിപ്പോയത് സുശാന്തിനെ അലട്ടിയിരുന്നതായി സുഹൃത്തുക്കളും സഹപ്രവർത്തകരും വെളിപ്പെടുത്തിയിരുന്നു.
കരൺ ജോഹർ അദ്ദേഹത്തിെൻറ കോഫി വിത് കരൺ എന്ന പരിപാടിയിൽ സുശാന്തിനെ കളിയാക്കിയ സംഭവവും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ആലിയ ബട്ടിനെയും സമാന പരിപാടിയിലെ പരാമർശത്തിെൻറ പേരിൽ ചിലർ വിമർശിച്ചിരുന്നു.
നെപ്പോട്ടിസത്തെ കുറിച്ച് സുശാന്തിെൻറ പ്രതികരണം
സ്വജനപക്ഷപാതത്തെ കുറിച്ച് നടൻ സുശാന്ത് തന്നെ ഒരു വേദിയിൽ പ്രതികരിച്ചിട്ടുണ്ട്. ‘നെപ്പോട്ടിസം ഇവിടെ തന്നെയുണ്ട്. എല്ലായിടത്തും ഉണ്ട്. ബോളിവുഡിൽ മാത്രമായി അത് ഒതുങ്ങുന്നില്ല. അതിൽ നിങ്ങൾക്കൊന്നും തന്നെ ചെയ്യാൻ സാധിക്കില്ല. നെപ്പോട്ടിസത്തിനും ഇവിടെ നിലനിൽക്കാം യാതൊരു പ്രശ്നവും അതുണ്ടാക്കില്ല. എന്നാൽ, കഴിവുള്ള ഒരാളെ നിങ്ങൾ മനഃപ്പൂർവ്വം പുറന്തള്ളാൻ ശ്രമിക്കുന്നിടത്താണ് പ്രശ്നമുണ്ടാവുന്നത്. അതോടെ ഒരു ഇൻഡ്സ്ട്രിയുടെ ഘടന തകരും. അതുവരെ എല്ലാം സുഖകരമായി പോവും. - ഇങ്ങനെയായിരുന്നു സുശാന്ത് െഎഫ അവാർഡ് ദാന ചടങ്ങിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരണവുമായി പ്രകാശ് രാജ്
#nepotism I have lived through this .. I have survived ... my wounds are deeper than my flesh ..but this child #SushanthSinghRajput couldn’t.. will WE learn .. will WE really stand up and not let such dreams die .. #justasking pic.twitter.com/Q0ZInSBK6q
— Prakash Raj (@prakashraaj) June 15, 2020
നെപ്പോട്ടിസവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് പ്രശസ്ത നടൻ പ്രകാശ് രാജ്. സിനിമാ ഇന്‍ഡസ്ട്രിയിലെ സ്വജനപക്ഷപാതിത്വത്തെ അഭിമുഖീകരിച്ചാണ് താനും ജീവിച്ചതെന്നും അത് തനിക്ക് മുറിവുകളേൽപ്പിച്ചിട്ടുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ അതിനെ അതിജീവിക്കാന്‍ തനിക്ക് കഴിഞ്ഞു. പക്ഷെ സുശാന്തിന് അതിന് സാധിച്ചില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
നമ്മള്‍ അതിനെ കുറിച്ചത് മനസ്സാക്കുമോ.. ഇതുപോലുള്ള സ്വപ്‌നങ്ങൾ ഇല്ലാതാവാന്‍ അതിനെതിരെ നമ്മൾ ഒാരോരുത്തരും ഒരുമിച്ച് നിന്ന് നിൽക്കുമോ..? പ്രകാശ് രാജ് ചോദിച്ചു. സുശാന്ത് സിങ് രാജ്പുത് സ്വജനപക്ഷപാതിത്വത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിെൻറ പ്രതികരണം.
ബോളിവുഡിനെ കടന്നാക്രമിച്ച് കങ്കണ
പ്രശസ്ത നടി കങ്കണ റണൗതും സുശാന്തിെൻറ മരണത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. സുശാന്ത് അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മരണശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത് താരത്തെ മാനസിക രോഗിയാക്കാനും മയക്കുമരുന്നിന് അടിമയാക്കാനും ശ്രമിക്കുകയാണെന്നും കങ്കണ ആരോപിക്കുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലാണ് താരം പ്രതികരിച്ചത്. സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ മാധ്യമങ്ങൾ അനുതാപത്തോടെ പെരുമാറണം. സഞ്ജയ് ദത്ത് മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് പറയുേമ്പാൾ ക്യൂട്ടായി തോന്നുന്നവർ തന്നെയാണ് സുശാന്തിനെ കുറിച്ച് ഒാരോന്ന് എഴുതിപ്പിടിപ്പിക്കുന്നത്. അവർക്ക് മാപ്പ് നൽകാൻ ആവില്ല. പഠിക്കുന്ന സമയത്ത് മെഡൽ നേടിയ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് ദുർബല ഹൃദയമുള്ളവനായി ചിലർ ചിത്രീകരിക്കുന്നത്.
സുശാന്തിന് ബോളിവുഡിൽ ഗോഡ്ഫാദർമാരില്ല. സിനിമയിൽ കയറി കുറച്ചുനാൾകൊണ്ട് തന്നെ മികച്ച നടനാവുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തു. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്. താരത്തിെൻറ അവസാനത്തെ ചില സമൂഹ മാധ്യമ പോസ്റ്റുകൾ നോക്കൂ. അദ്ദേഹം അഭിനയിച്ച സിനിമകൾ കാണാൻ കേണപേക്ഷിക്കുകയാണ്. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും എന്നെ പുറത്തേക്ക് വലിച്ചെറിയുമെന്നുമൊക്കെയാണ് താരം പറയുന്നത്. -കങ്കണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.