വിദേശിക്ക് എങ്ങനെ ദേശീയ അവാർഡ്?
text_fieldsമുംബൈ: കനേഡിയൻ പൗരനായ നടൻ അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് നൽകിയതിന് എതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. വോട്ട് ചെയ്യാത്തത് വിവാദമായതോടെ താൻ കനേഡിയൻ പൗരനാണെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിദേശിയായ അക്ഷയ് കുമാറിന് എങ്ങനെ ദേശീയ അവാർഡ് നൽകി എന്ന ചോദ്യവും അതിനുള്ള മറുപടികളുമായി സമൂഹമാധ്യമം സജീവമായത്.
2016ൽ ‘റുസ്തം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്. കനേഡിയൻ പൗരനും ഇന്ത്യൻ ദേശീയ അവാർഡ് നേടാൻ യോഗ്യതയുേണ്ടാ എന്ന ചോദ്യവുമായാണ് ദേശീയ അവാർഡ് ജേതാവായ ബോളിവുഡ് ചിത്രസംയോജകൻ അപൂർവ അസ്രാണി പ്രതികരിച്ചത്.
‘അലിഗഢ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മനോജ് വാജ്പേയിക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് 2016ൽ അക്ഷയ് കുമാർ അത് നേടുന്നത്. അന്ന് തെറ്റുപറ്റിയതാണെങ്കിൽ പുനഃപരിശോധിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. അതേസമയം, വിദേശ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ദേശീയ അവാർഡുകൾ നൽകാമെന്ന നിയമാവലികളുടെ പകർപ്പോടെ നിർമാതാവും മുൻ ജൂറി അംഗവുമായ രാഹുൽ ധോലാകിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.