അർബുദ ചികിത്സക്ക് ശേഷം സൊണാലി ബാന്ദ്ര തിരിച്ചെത്തി
text_fieldsമുംബൈ: അമേരിക്കയിൽ അർബുദ ചികിത്സയിലായിരുന്ന ബോളിവുഡ് താരം സൊണാലി ബാന്ദ്ര മുംബൈയിൽ തിരിച്ചെത്തി. ന്യൂയോർക്കിലെ ചികിത്സക്കു ശേഷം തിങ്കളാഴ്ചയാണ് ഭർത്താവ് ഗോൾഡി ബേലിനൊപ്പം അവർ മുംബൈയിലെത്തിയത്.
സൊണാലിയുടെ ചികിത്സ കഴിഞ്ഞുവെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഗോൾഡി ബേൽ പറഞ്ഞു. സാധാരണ പരിശോധനകളല്ലാതെ ഇനി കൂടുതൽ ചികിത്സകൾ ആവശ്യമില്ല. അസുഖം പൂർണമായും ഭേദമായെന്നും ഗോൾഡി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈയിലാണ് തനിക്ക് സ്തനാര്‍ബുദ ബാധയെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സൊണാലി വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സക്കായി ന്യൂയോർക്കിലേക്ക് പോവുകയായിരുന്നു. രോഗാവസ്ഥയെ കുറിച്ചും ചികിത്സക്കിടെ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങെള കുറിച്ചുമെല്ലാം താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.