നിന്നെ പോലുള്ളവരുടെ ഉപദ്രവം ഭയന്നാണ് പൊതുഗതാഗതം ഉപയോഗിക്കാത്തത് -പൊട്ടിത്തെറിച്ച് സോനം
text_fieldsസമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ബോളിവുഡ് താരങ്ങളിൽ ഒരാളാണ് നടി സോനം കപൂർ. എന്നാൽ താരം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ നിന്നും തൽകാലികമായി വിടപറഞ്ഞിരിക്കുകയാണ്. ട്വിറ്റർ ഇൗയിടെയായി വളരെ നെഗറ്റീവ് ആണെന്നാണ് പിന്മാറ്റത്തിനുള്ള കാരണമായി താരം ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ സോനത്തിെൻറ പിന്മാറ്റത്തിന് പിന്നിൽ അവർക്ക് നേരെയുണ്ടായ ട്രോൾ മഴയാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം. മുംബൈയിലെ മലിനീകരണത്തെ കുറിച്ച് സോനം ഇൻസ്റ്റഗ്രാമിലിട്ട സ്റ്റാറ്റസാണ് താരത്തിന് നേരെ ട്രോളാക്രമണമുണ്ടാക്കിയത്.
I’m going off twitter for a while. It’s just too negative. Peace and love to all !
— Sonam K Ahuja (@sonamakapoor) October 6, 2018
‘നഗരത്തിലെത്താൻ ഏകദേശം രണ്ട് മണിക്കൂറെടുത്തു. ഞാൻ ഇപ്പോഴും എെൻറ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. റോഡുകൾ വളരെ മോശമാണ്. വെറുപ്പുളവാക്കുന്ന മലിനീകരണം കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങുക എന്നത് ദുഃസ്വപ്നമായി മാറിയിരിക്കുകയാണ്’ -മുംബൈ നഗരത്തിനെതിരായ താരത്തിെൻറ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.
ഇത് സ്ക്രീൻഷോെട്ടടുത്ത് ഒരാൾ സോനത്തിന് മറുപടിയുമായി ട്വിറ്ററിലെത്തി. ‘‘നിങ്ങളെ പോലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാത്തവരും ഇന്ധനക്ഷമത കുറഞ്ഞ ആഢംബര വണ്ടികൾ ഉപയോഗിക്കുന്നവരുമാണ് മുംബൈയിലെ മലിനീകരണത്തിന് കാരണം. നിങ്ങളെ പോലുള്ളവർ ഉപയോഗിക്കുന്ന കാറുകൾക്ക് മൂന്നോ നാലോ കിലോമീറ്റർ മാത്രമാണ് മൈേലജ്. നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന എ.സികളും ആഗോളതാപനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്’’ - ആനന്ദ് വസു എന്നയാൾ ഇട്ട ട്വീറ്റ് വൈറലാവുകയും വൈകാതെ സോനം തന്നെ അതിന് മറുപടിയുമായി എത്തുകയും ചെയ്തു.
@sonamakapoor its because of people like you,who don't use public transport or less fuel consumption vehicles.
— anant vasu(AV):&less (@anantvasu) October 4, 2018
You Know that your luxury car gives 3 or 4 km per litre mileage and 10 /20 AC's in your house are equally responsible for global warming.
First control your pollution. pic.twitter.com/CrlGmKxv0b
നിന്നെ പോലുള്ള ആണുങ്ങൾ ഉപദ്രവിക്കുമെന്ന ഭയം കാരണമാണ് സ്ത്രീകൾ പൊതുഗതാഗതം ഉപയോഗപ്പെടുത്താൻ മടിക്കുന്നത് എന്നായിരുന്നു സോനത്തിെൻറ മറുപടി. സോനത്തിെൻറ ഇത്തരത്തിലുള്ള മറുപടിയും വൻ ചർച്ചക്കാണ് വഴിവെച്ചത്.
And it’s because of men like you that women find it difficult to use public transport for fear of being harassed
— Sonam K Ahuja (@sonamakapoor) October 4, 2018
മുമ്പും ഒാൺലൈൻ ട്രോൾ ആക്രമണത്തിനിരയായ സോനം വിദ്വേഷത്തോടെ പെരുമാറാതിരിക്കാനും സെലിബ്രിറ്റികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ നിന്നും വിട്ടു നിൽക്കാനും തെൻറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സോനത്തിെൻറ ട്വിറ്ററിൽ നിന്നുമുള്ള പിന്മാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.