പാക് നടി വിവാദം: ഷാരൂഖ് ഖാൻ രാജ് താക്കറയെ കണ്ടു
text_fieldsമുംബൈ: 'യേ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രത്തിൽ പാകിസ്താൻ നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മഹാരാഷ്ട്ര നവ നിർമാൺ സേന(എം.എൻ.എസ്) വീണ്ടും രംഗത്ത്. ഷാരൂഖ് ഖാൻ ചിത്രം റയീസിൽ പാക് നടി മാഹിറാ ഖാൻ അഭിനയച്ചതിനെ ചൊല്ലിയാണ് എം.എൻ.എസ് വീണ്ടും രംഗത്ത് വന്നത്. അതിനിടെ നടൻ ഷാരൂഖ് ഖാൻ എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. രാജ് താക്കറയുടെ വീട്ടിൽ ഒരു മണിക്കൂർ ഇവർ കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്‍റെ പ്രചരണ പരിപാടികൾക്കായി മാഹിറാ ഖാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് താരം ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം രാജ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
He (Shah Rukh Khan) had come to inform that rumours about Mahira Khan promoting Raees are false: MNS Chief Raj Thackeray pic.twitter.com/jithoNcWW9
— ANI (@ANI_news) December 11, 2016
Shah Rukh Khan leaves after meeting MNS Chief Raj Thackeray in Mumbai over his upcoming movie 'Raees' pic.twitter.com/ZIt5vVFPz1
— ANI (@ANI_news) December 11, 2016
യേ ദിൽ ഹേ മുശ്കിലി'ന്‍റെ നിർമാതാക്കൾ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ചിത്രത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളിൽ നിന്ന് എം.എൻ.എസ് പിൻവലിഞ്ഞത്. ഭാവിയിൽ പാക് നടൻമാരെ അഭിനയിപ്പിക്കില്ലെന്ന ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്. സംഭവം വിവാദമാകുന്നതിനിടെ പാക് താരങ്ങളെ ഇനി തന്‍റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് സംവിധായകൻ കരൺ ജോഹറും പറഞ്ഞിരുന്നു. രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകുക. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് 'യെ ദിൽഹെ മുഷ്കി'ലെന്നും ചിത്രത്തിന്‍റെ പ്രദർശനം തടയരുതെന്നും കരൺ ജോഹർ അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.