പ്രശസ്ത ബംഗാളി നടി സുമിത സന്യാൽ അന്തരിച്ചു
text_fieldsകൊൽക്കത്ത: പ്രശസ്ത ബംഗാളി നടി സുമിത സന്യാൽ (71) നിര്യാതയായി. ഞായറാഴ്ച വൈകുന്നേരം കൊൽക്കത്ത ദേശപ്രിയോ പാർക്കിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1960 ൽ ഖംഖാബാബുർ പ്രാത്യാബർതൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ സുമിത നിരവധി ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ടു.
ബോളിവുഡ് സിനിമകളായ ഋഷികേശ് മുഖർജിയുടെ ‘ആനന്ദ്’, അമിതാഭ് ബച്ചൻ നായകനായ ’ഗുഡ്ഡി’, ഗുൽസാറിെൻറ ‘മേരെ അപ്നെ’, ബംഗാളി സിനിമകളായ തരുൺ മജുംദാറിെൻറ ’കുഹേലി’, തപൻ സിൻഹയുടെ ‘സാഗിന മാതോ’, ‘നായക്’ തുടങ്ങിയവയിൽ പ്രധാന വേഷങ്ങൾ ചെയ്തു. സിനിമ എഡിറ്റർ സുബോധ് റോയിയാണ് ഭർത്താവ്. ഒരു മകനുണ്ട്.
സുമിതയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.