സുശാന്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അഡ്വ. അല്‍ക പ്രിയയാണ് ഹരജി നല്‍കിയത്. സുശാന്ത് കുട്ടികള്‍ക്ക് വേണ്ടിയടക്കം നിരവധി കാര്യങ്ങള്‍ ചെയ്തയാളാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മരണം അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം നല്ല വ്യക്തിയാണോ ചീത്ത വ്യക്തിയാണോ എന്നതിന് ഇവിടെ പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു.
സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ സി.ബി.ഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഇതിനകം 40ലേറെ പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്തിന്റെ കുടുംബാംഗങ്ങള്‍, സംവിധായകനും നിര്‍മാതാവുമായ സഞ്ജയ് ലീല ബന്‍സാലി, ശേഖര്‍ കപൂര്‍, യഷ് രാജ് ഫിലിംസ് തലവന്‍, ആദിത്യ ചോപ്ര, സുഹൃത്ത് റിയ ചക്രബര്‍ത്തി എന്നിവരെല്ലാം ചോദ്യം ചെയ്തവരില്‍ ഉള്‍പ്പെടും.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് റിയ ചക്രബര്‍ത്തി കത്തയക്കുകയും ചെയ്തിരുന്നു.
latest video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.