തനുശ്രീയെ അപമാനിച്ചെന്ന്; രാഖി സാവന്തിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്
text_fieldsമുംബൈ: പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർക്കെതിരെ മീടൂ ആരോപണമുന്നയിച്ച നടി തനുശ്രീ ദത്തയെ അപമാനിച്ചെന്ന് കാട്ടി രാഖി സവന്തിനെതിെര താരം 10 േകാടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. ഹോൺ ഒാകെ പ്ലീസ് എന്ന 2008ലെ ചിത്രത്തിെൻറ പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ ആരോപണം.
തെൻറ ശരീരത്തിൽ സ്പർശിക്കാൻ മനഃപൂർവ്വം ചില രംഗങ്ങൾ ഉൾപെടുത്താൻ ശ്രമിച്ചെന്നും അതിനെ എതിർത്ത് സിനിമയിൽ നിന്നും പിന്മാറിയതോടെ ഗുണ്ടകളെ ഇറക്കി നാനാപേടക്കർ തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചെന്നും തനുശ്രീ ആരോപിച്ചിരുന്നു. ഗാനചിത്രീകരണം മുടങ്ങിയതോടെ രാഖി സാവന്തിനെ വെച്ച് വീണ്ടും ഷൂട്ടിങ് ആരംഭിക്കുകയും സിനിമ പുറത്തിറങ്ങുകയും ചെയ്തു. തനുശ്രീയുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഖിയുടെ വിവാദമായ പ്രതികരണവും വന്നു.
നാനാ പടേക്കറിനെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണ്. തനുശ്രീക്ക് ഭ്രാന്താണ്. 10 വർഷത്തോളം അവസരങ്ങളൊന്നുമില്ലാതെ കോമയിലായിരുന്ന അവർ ഇപ്പോൾ എണീറ്റ് വന്ന് പുലമ്പുകയാണെന്നും രാഖി സാവന്ത് തുറന്നടിച്ചിരുന്നു. അമേരിക്കയിലായിരുന്ന തനുശ്രീ 10 വർഷത്തിന് ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് കാരണം അവരുടെ ബാങ്ക് അക്കൗണ്ട് കാലിയായതാണ്. ഇപ്പോൾ പണിയൊന്നുമില്ലാതെ ഇരിക്കുകയാണവർ. അതുകൊണ്ട് നാനാ പടേക്കർ ജിയെ കുറ്റപ്പെടുത്തുകയാണെന്നും രാഖി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഭൂതകാലത്തെ കുറിച്ചാണ് തനുശ്രീ പറയുന്നത്. ചിത്രീകരണത്തിനിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി അഥവാ വല്ലതും സംഭവിച്ചിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഞാനും നാനാ പടേക്കറുമൊന്നിച്ചുള്ള ഗാനം കണ്ടുനോക്കൂ.. അതിൽ അദ്ദേഹം എന്നെ തൊടുക പോലും ചെയ്തില്ലെന്നും രാഖി കൂട്ടിച്ചേർത്തു.
തനുശ്രീയുടെ വ്യക്തിത്വത്തെയും ഇമേജിെനയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയ രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകിയ വിവരം തനുശ്രീയുടെ അഭിഭാഷകനായ നിഥിൻ സത്പുതെയാണ് അറിയിച്ചത്. ഇതിന് മറുപടി പറഞ്ഞില്ലെങ്കിൽ രാഖി രണ്ട് വർഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.