സത്യം ജയിക്കും; കോടതിയിലും ദൈവത്തിലും വിശ്വാസം, മൗനം വെടിഞ്ഞ് റിയ
text_fieldsമുംബൈ: സുശാന്ത് സിങ് രജ്പുത്തിൻെറ മരണത്തിൽ മൗനം വെടിഞ്ഞ് ബോളിവുഡ് നടി റിയ ചക്രവർത്തി. വെള്ളിയാഴ്ച അഭിഭാഷകരാണ് റിയയുടെ പ്രതികരണമടങ്ങുന്ന വീഡിയോ പുറത്ത് വിട്ടത്. സത്യം എന്നായാലും ജയിക്കുമെന്ന് റിയ ചക്രവർത്തി പറഞ്ഞു.
"ദൈവത്തിലും ജുഡീഷ്യറിയിലും എനിക്ക് വിശ്വാസമുണ്ട്. നീതികിട്ടുമെന്നാണ് പ്രതീക്ഷ. ദൃശ്യമാധ്യമങ്ങളിൽ എനിക്കെതിരെ ഭീകരമായ ആരോപണങ്ങളാണ് ഉയരുന്നത്. അതിനാലാണ് അഭിഭാഷകരുടെ നിർദേശപ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തീരുമാനിച്ചത്" -റിയ പറഞ്ഞു.
റിയ ചക്രവർത്തിക്കെതിരെ സുശാന്തിൻെറ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. റിയ സുശാന്തിൻെറ ബാങ്ക് അക്കൗണ്ടിലെ പണം മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ചായിരുന്നു പരാതി. ഇതിൽ ബിഹാർ പൊലീസ് ആത്ഹത്യപ്രേരണ കുറ്റം ചുമത്തി റിയക്കെതിരെ കേസെടുത്തിരുന്നു. സുശാന്തിൻെറ അക്കൗണ്ടിലെ സംശയാസ്പദമായ ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.