‘ഉറി; ദി സർജിക്കൽ സ്ട്രൈക്ക്’; കോൺഗ്രസിനെതിരെ പരേഷ് റാവൽ
text_fieldsമുംബൈ: യു.പി.എ സർക്കാർ തള്ളിയ ആശയമാണ് മിന്നലാക്രമണമെന്ന് നടനും ബി.ജെ.പി എം.പിയുമായ പരേഷ് റാവൽ. മുംബൈ ഭീകരാക് രമണത്തെ തുടർന്ന് മിന്നലാക്രമണം നടത്താമെന്ന ആശയം സൈന്യം മുന്നോട്ടു വെച്ചിരുന്നു. എന്നാൽ അത് കോൺഗ്രസ് സർക ്കാർ തള്ളുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തെൻറ പുറത്തിറങ്ങാനിരിക്കുന്ന ‘ഉറി; ദി സർജിക്കൽ സ്ട്രൈക് ക്’ എന്ന ചിത്രത്തിെൻറ പശ്ചാത്തലം വിവരിക്കവെയാണ് പരേഷ് റാവൽ കോൺഗ്രസിനെ കടന്നാക്രമിച്ചത്. സൈന്യത്തോടൊപ്പം നിൽക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുന്നതിനു പകരം സർക്കാർ അവരുടെ നിർദേശത്തെ തള്ളിക്കളയുകയായിരുന്നു. ജനങ്ങൾ ഇന്ത്യൻ സേനയുടെ ശക്തിയിൽ സംശയിച്ചു തുടങ്ങിയിരുന്നു. സർക്കാർ മിന്നലാക്രമണത്തിന് സമ്മതിക്കാതിരുന്നത് വോട്ടുബാങ്കിനെ ഭയന്നാണോ എന്നും അദ്ദേഹം ചോദിച്ചു.
മിന്നലാക്രമണത്തിന് പച്ചക്കൊടി വീശിയതിലൂടെ ഇന്ത്യൻ സേനയുടെ കരുത്തിൽ ജനങ്ങൾക്കുണ്ടായ സംശയത്തിന് ഉത്തരം നൽകുകയാണ് നരേന്ദ്രമോദി ചെയ്തതെന്നും പരേഷ് റാവൽ പറഞ്ഞു. പാക് സൈന്യത്തിെൻറ അക്രമണോത്സുക സ്വഭാവത്തിന് മറുപടി കൊടുക്കാൻ മിന്നലാക്രമണം അനിവാര്യമായിരുന്നുവെന്നും പാകിസ്താന് മറുപടി നൽകേണ്ടത് എങ്ങനെയെന്ന് നമുക്കറിയാമെന്ന് അവർക്ക് അറിയിച്ചു കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2016 സെപ്തംബറിൽ ജമ്മു കശ്മീരിെല ഉറി മേഖലയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിെൻറ കഥ പറയുന്ന ഉറി; ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആദിത്യ ധർ ആണ് ചിത്രത്തിെൻറ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റോണി സ്ക്ര്യുവാലയാണ് ചിത്രത്തിെൻറ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.