ബോളിവുഡ് നടനും മുൻ എം.പിയുമായ വിനോദ് ഖന്ന അന്തരിച്ചു
text_fieldsമുംബൈ: പഴയകാല ബോളിവുഡ് സിനിമകളിലെ നായകനും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായിരുന്ന വിനോദ് ഖന്ന (70) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബി.ജെ.പി. എം.പിയാണ്.
1946 ഒക്ടോബർ ആറിനാണ് ജനനം. 1968-2013 കാലഘട്ടത്തിൽ 141 സിനിമകളിൽ അഭിനയിച്ചു. 1968ല്‍ മൻ കാ മീഠിൽ വില്ലനായിട്ടാണ് തുടക്കം.മേരെ അപ്നെ, ഗദ്ദാർ, ജയിൽ യാത്ര, ഇംതിഹാൻ, ഇൻകാർ, ഖുര്‍ബാനി, കുദ്രത്, അമര്‍ അക്ബര്‍ ആന്തോണി, ഹേര ഫേരി, ഷാക്യു ഹാത്ത് കി സഫായി, ദി ബേണിങ് ട്രേയിന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഹാത്ത് കി സഫായിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 199ൽ ഫിലിം ഫെയർ ശെലഫ് ടൈം അച്ചീവ്മെൻറ് അവാർഡും നേടി.
1982ൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കവെ സിനിമാ രംഗത്തു നിന്ന് പിൻവാങ്ങി. പിന്നീട് ആത്മീയാചാര്യൻ ഒാഷോ രജനീഷിെൻറ ശിഷ്യത്വം സ്വീകരിച്ചു. അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തി. ഇന്‍സാഫ്, ജും, മുസഫര്‍ തുടങ്ങിയവയായിരുന്നു തിരിച്ചുവരവിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍.പേഷ്‌വാറില്‍ ജനിച്ച വിനോദ് ഖന്ന വിഭജനത്തിനുശേഷം കുടുംബത്തോടൊപ്പം ഇന്ത്യയിലേയ്ക്ക് കുടിയേറുകയായിരുന്നു.
1997ല്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് ലോക്‌സഭാംഗമായി. 2002ലെ വാജ്പെയ് സർക്കാറിൽ സാംസ്കാരികം, ടൂറിസം, വിദേശകാര്യം എന്നീ വകുപ്പുകൾ വകകാര്യം ചെയ്തിരുന്നു. 2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരില്‍ നിന്ന് ജയം ആവര്‍ത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പല്‍ പരാജയപ്പെട്ടു. 2014ല്‍ ഗുരുദാസ്പുരില്‍ നിന്നു തന്നെ വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.