Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘കരുത്ത്​...

‘കരുത്ത്​ വീണ്ടെടുത്തു, അതിദൂരമുണ്ടെനിക്ക്​​ അവിശ്രമം നടക്കുവാൻ’-മനസിന്​ മരുന്നുണ്ടെന്ന മന്ത്രവുമായി മനീഷ

text_fields
bookmark_border
‘കരുത്ത്​ വീണ്ടെടുത്തു, അതിദൂരമുണ്ടെനിക്ക്​​ അവിശ്രമം നടക്കുവാൻ’-മനസിന്​ മരുന്നുണ്ടെന്ന മന്ത്രവുമായി മനീഷ
cancel

മുംബൈ: അർബുദത്തെ സധൈര്യം അതിജീവിച്ച ശേഷം പ്രചോദിത സന്ദേശങ്ങൾ നൽകുന്നവരിൽ മുൻനിരയിലാണ്​ ബോളിവുഡ്​ താരം മനീഷ കൊയ്​രാള. കാൻസറിനെ ഭീതിയോടെയും ആശങ്കയോടെയുമല്ല സമീപിക്കേണ്ടതെന്ന സ​ന്ദേശം സ്വന്തം അനുഭവങ്ങൾ വിവരിച്ച്​ അവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്​. ജീവിതത്തോടുള്ള കാഴ്​ചപ്പാടിൽ​ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവർ സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാറുണ്ട്​.  

ജീവിതത്തി​​െൻറ പ്രാധാന്യത്തെ കുറിച്ചും മാനസിക-ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമൊക്കെയാണ്​ മനീഷ ത​​െൻറ ഇൻസ്​റ്റഗ്രാം ചിത്രങ്ങളലുടെ പകർന്നുനൽകുന്നത്​. കാട്ടിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളും വിഡിയോയുമായാണ്​ ഇത്തവണ മനീഷ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്​. ‘കരുത്ത്​ വീണ്ടെടുത്തു’ എന്ന കാപ്​ഷനോടെ പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോക്കുമൊപ്പം കവി റോബര്‍ട്ട് ഫ്രോസ്റ്റി​​െൻറ 'മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്​. ഒട്ടും മേക്കപ്പില്ലാതെ നരച്ച മുടിയൊക്കെ കാണുംവിധമുള്ള സെൽഫിയാണ്​ മനീഷ ഉൾപ്പെടുത്തിയിരിക്കുന്നതും.  

2012ലാണ് മനീഷക്ക്​ അണ്ഡാശയ കാൻസർ പിടിപെടുന്നത്​. അതിന് ശേഷം മനസാന്നിധ്യത്തോടെ രോഗത്തെ നേരിട്ട താരം അർബുദം ബാധിച്ച്​ മനസ്​ മരവിച്ചവരെ തിരികെ ജീവിതത്തിലേക്ക്​ കൊണ്ടുവരാനുള്ള പ്രചോദന സന്ദേശങ്ങളുമായാണ്​ സമൂഹമാധ്യമങ്ങളിൽ തിരികെയെത്തിയത്​. കോവിഡ്​ ലോക്​ഡൗൺ സമയത്തും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിൽ വിഷമിക്കുന്നവർക്കുള്ള ഉപദേശവുമായി മനീഷ എത്തിയിരുന്നു. ഈ സമയങ്ങളിൽ സന്തോഷപ്പെടുത്തുന്നതും സമാധാനപ്പെടുത്തുന്നതുമായ കാര്യങ്ങൾ അവനവൻ തന്നെ കണ്ടെത്തണമെന്നായിരുന്നു മനീഷയുടെ ഉപദേശം. നിങ്ങളുടെ വിനോദത്തെ കണ്ടെത്തിയോ? എന്ന ചോദ്യവും അവർ ഉന്നയിച്ചു. 

കാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കി മനീഷ എഴുതിയ 'ഹീല്‍ഡ്- ഹൗ കാൻസർ ഗേവ്​ മീ എ ന്യൂ ​ലൈഫ്​’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​ത ‘മസ്​ക’യിലും മനീഷ അഭിനയിച്ചിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsManisha Koirala
News Summary - A Walk In The Woods With Cancer Survivor Manisha Koirala
Next Story