ഖുർആൻ സൂക്തം ട്വീറ്റ് ചെയ്തതിന് സൈബർ ആക്രമണം; സൈറ വസീം സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ചു
text_fieldsന്യൂഡൽഹി: ആമിർഖാെൻറ ദംഗൽ സിനിമയിലുടെ പ്രശസ്തയായ സൈറ വസീം തെൻറ ട്വിറ്റർ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപേക്ഷിച്ചു. ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളിലുള്ള വെട്ടികിളി ശല്യത്തെ മുൻനിർത്തി ഖുർആനിലെ സൂക്തം ട്വീറ്റ് ചെയ്തതിന് നേരിട്ട രൂക്ഷമായ സൈബർ ആക്രമണത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ സൈറ ഉപേക്ഷിച്ചത്.
‘‘വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു’’ എന്ന് അർത്ഥം വരുന്ന സൂക്തമാണ് സൈറ ട്വിറ്ററിൽ പങ്കുവെച്ചത്.
ഇതോടെ സൈറ പാകിസ്താൻ അനുഭാവിയാണെന്നും മത മൗലികവാദിയാണെന്നുമുള്ള അധിക്ഷേപവുമായി നിരവധിപേർ രംഗത്തെത്തുകയായിരുന്നു. വെട്ടുകിളി ആക്രമണത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് മറ്റു ചിലർ പ്രതികരിച്ചു. അതേ സമയം സൈറയുടെ അഭിപ്രായ സ്വാതന്ത്രമാണ് ഇതെന്നും സംസ്കൃത േശ്ലാകങ്ങളോ ബൈബിൾ വചനങ്ങളോ പോസ്റ്റ് ചെയ്യുേമ്പാൾ ഇല്ലാത്ത തരം പ്രതികരണങ്ങൾ ഖുർആൻ വചനങ്ങൾ പോസ്റ്റ് ചെയ്യുേമ്പാൾ മാത്രം ഉണ്ടാകുന്നതെങ്ങനെയാെണന്നും സൈറയെ പിന്തുണക്കുന്നവർ ചോദിക്കുന്നു.
അക്കൗണ്ട് ഉപേക്ഷിച്ചത് പെട്ടെന്നുള്ള വികാരത്തിെൻറ പുറത്താണെന്ന വിശദീകരണവുമായി സൈറ വസീം ട്വിറ്റർ അക്കൗണ്ട് പുനരാരംഭിച്ചിട്ടുണ്ട്.
ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ സൈറ വസീം മതപരമായ കാര്യങ്ങൾ നഷ്ടമായെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം സിനിമ മേഖല ഉേപക്ഷിച്ചിരുന്നു. ഷൊണാലി ബോസ് സംവിധാനം ചെയ്ത ‘ദ് സ്‌കൈ ഈസ് പിങ്ക്’ ആണ് അവസാനം റിലീസ് ചെയ്ത സൈറയുടെ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.