ഓസ്കര്‍ പ്രഭയില്‍ സ്പോട്ട്ലൈറ്റ്
text_fieldsബോസ്റ്റണ്‍ നഗരത്തില്‍ നടക്കുന്ന ബാലപീഡനങ്ങള്‍ മറച്ചുവെക്കുന്നതില്‍ സഭക്കുള്ള പങ്കാണ് ഓസ്കറില്‍ മികച്ച ചിത്രമായ സ്പോട്ട്ലൈറ്റിന്‍െറ ഇതിവൃത്തം. ബാധ്യതകളില്ലാത്ത അധികാരത്തിന്‍െറ അപകടങ്ങളാണ് സംവിധായകന്‍ പ്രതിഫലിപ്പിക്കുന്നത്. സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ചോദ്യംചെയ്യാന്‍ മറ്റാര്‍ക്കും അവകാശമില്ലാതിരിക്കുമ്പോള്‍ സത്യം മറച്ചുവെക്കാനും നിരപരാധികളുടെ ദുരിതത്തിനും കാരണമാവുന്നു.
വലിയ തിന്മകള്‍ മറക്കപ്പെടുന്നത് ഇത്തരം അധികാരസ്ഥാപനങ്ങളുടെ പരസ്പര സഹകരണങ്ങളിലൂടെയാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കു നേരെ വെല്ലുവിളിയുയര്‍ത്തുക എളുപ്പമുള്ള ജോലിയല്ല. ആ ജോലിയാണ് സ്പോട്ട്ലൈറ്റ് നിര്‍വഹിക്കുന്നത്. ലോക സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കുറ്റാന്വേഷണ കഥയാണ് സ്പോട്ട്ലൈറ്റിന്‍േറത്. എന്നാല്‍, സാധാരണ കുറ്റാന്വേഷണ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ അമിത ഉദ്വേഗരംഗങ്ങളൊന്നും കുത്തിനിറക്കാതെതന്നെ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ബാലപീഡനത്തിന്‍െറ ക്രൂരതകളിലേക്കും, വൈകാരികാംശങ്ങളിലേക്കും വീഴാതെ, ഇത്തരം കുറ്റങ്ങള്‍ മറച്ചുവെക്കാന്‍ സാഹചര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെ പങ്കിലേക്കാണ് ചിത്രത്തിന്‍െറ സ്പോട്ട്ലൈറ്റ് പതിയുന്നത്. ഒരു പത്രസ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ചര്‍ച്ചയിലൂടെയാണ് പ്രമേയം വെളിപ്പെടുന്നത്. ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ജോഷ് സിംഗറിനൊപ്പമാണ് ടോം മക്കാര്‍ത്തി സിനിമയുടെ തിരക്കഥ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.