ഗോൾഡൻ ഗ്ലോബ്: മികച്ച നടൻ ലിയനാർഡോ ഡികാപ്രിയോ; നടി ബ്രി ലാർസൻ
text_fieldsലോസ് ആഞ്ചൽസ്: എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് മികച്ച നടനായി ലിയനാർഡോ ഡികാപ്രിയോക്കും മികച്ച നടിയായി ബ്രി ലാർസനെയും തെരഞ്ഞെടുത്തു. ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍ മികച്ച നടന്‍ എന്നിവ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകളോടെ ദി റെവറന്‍റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. റെവനെന്‍റിലെ അഭിനയത്തിനാണ് ലിയനാര്‍ഡോ ഡികാപ്രിയോ ആണ് മികച്ച നടനായത്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്കുള്ള സെസിൽ ബി. ഡിമെല്ലെ പുരസ്കാരത്തിന് ഡെൻസൽ വാഷിങ്ടൺ അർഹനായി.
മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ സയന്‍സ് ഫിക്ഷനായ ദി മാര്‍ഷ്യനാണ് മികച്ച ചിത്രം. ഈ വിഭാഗത്തില്‍ മാര്‍ഷ്യനിലെ നായകന്‍ മാറ്റ് ഡാമന്‍ മികച്ച നടനും ജെന്നിഫര്‍ ലോറന്‍സ് (ചിത്രം: ജോയ്) മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് ജെന്നിഫര്‍ ലോറന്‍സ് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരത്തിന് അർഹയാകുന്നത്. സില്‍വസ്റ്റര്‍ സ്റ്റാലോൻ (ക്രീഡ്) മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച സഹനടനായി. സ്റ്റീവ് ജോബ്‌സിലെ അഭിനയത്തിന് കെയ്റ്റ് വിന്‍സ്‌ലറ്റ് മികച്ച സഹനടിയായി.
ടി.വി. ഡ്രാമ വിഭാഗത്തില്‍ മാഡ് മെന്നിലെ അഭിനയത്തിന് ജോണ്‍ ഹാം മികച്ച നടനായി. എംപയറിലെ അഭിനയത്തിന് താരാജി പി. ഹെന്‍സണ്‍ മികച്ച നടിയായി. മികച്ച സംഗീത സംവിധായകനായി എന്‍യോ മേറികോണും ( ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച ഒറിജിനല്‍ ഗാനത്തിന് റൈറ്റിങ്‌സ് ഒാണ്‍ ദി വാള്‍ (സാം സ്മിത്ത്, സ്‌പെക്ടര്‍) മികച്ച തിരക്കഥക്ക് ആരോണ്‍ സോര്‍കിനും (സ്റ്റീവ് ജോബ്‌സ്) അർഹരായി.
മികച്ച വിദേശ ചിത്രമായി സണ്‍ ഓഫ് സൗളും (ഹംഗറി) മികച്ച ആനിമേഷന്‍ ചിത്രമായി ഇന്‍സൈഡ് ഔട്ടും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.