വർണവിവേചനത്തിനെതിരെ ബാഫ്ത ചടങ്ങിൽ ജോഖിൻ ഫീനിക്സ്
text_fieldsലണ്ടൻ: ബ്രിട്ടീഷ് അക്കാദമി സിനിമ അവാർഡ് (ബാഫ്ത) ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർ ഡ് ഏറ്റുവാങ്ങി ജോഖിൻ ഫീനിക്സ് നടത്തിയ പ്രഭാഷണത്തിന് വ്യാപക കൈയടി. ‘ജോക്കർ’ സിനിമയിലെ അഭിനയത്തിനാണ് ഫീനിക്സ് അവാർഡ് നേടിയത്. സിനിമ വ്യവസായത്തിൽ നിലനിൽക്കുന്ന പീഡന വ്യവസ്ഥ ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കറുത്തവർ സ്വീകരിക്കപ്പെടാത്ത സ്ഥിതി നിലനിൽക്കുന്നുണ്ട്. വ്യക്തികളെ അവരുടെ കലാസൃഷ്ടിയുടെ മികവ് പരിഗണിച്ച് ആദരിക്കണം. സ്വയം വിമർശനപരമായാണ് ഈ കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെളുത്ത വർഗക്കാരെ മാത്രം മികച്ച അഭിനേതാക്കളുടെ പട്ടികയിലേക്ക് പരിഗണിച്ചത് നേരത്തേ വിമർശനത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.