പദ്മാവതി; വിവാദം അവസാനിപ്പിക്കാൻ മാർഗം നിർദേശിച്ച് ഉമാഭാരതി
text_fieldsജയ്പൂർ: സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതി പ്രദർശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾ അവസാനിപ്പിക്കാൻ നിർദേശവുമായി കേന്ദ്ര മന്ത്രി ഉമാ ഭാരതി. ചരിത്രകാരൻമാർ, നിർമാതാക്കൾ, പ്രക്ഷോഭം നടത്തുന്നവർ, സെൻസർ ബോർഡ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ചിത്രം കണ്ട് വിലയിരുത്തണമെന്ന് ഉമാഭാരതി പറഞ്ഞു. ട്വിറ്ററിലാണ് ഉാമാഭാരതി നിലപാട് വ്യക്തമാക്കിയത്. ഭാരതീയ സ്ത്രീത്വത്തിന് കളങ്കം ഏൽക്കരുതെന്നും അവർ ട്വീറ്റ് ചെയ്തു.
ചിത്രീകരണം മുതൽ പദ്മാവതി വിവാദങ്ങളുടെ നടുവിലാണ്. റാണി പദ്മിനിയുടെ സ്വദേശമായ ചിറ്റോർഗയിൽ ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രജ് പുത് വംശജർ പ്രകടനം നടത്തിയിരുന്നു.
ചിത്രത്തിനോട് തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് മുമ്പ് അത് ചരിത്രകാരൻമാരെയും, ചിന്തകരെയും കാണിക്കണം. ചരിത്രം വളച്ചൊടിക്കുന്നതായി ആരോപണമുണ്ട്. ഇത് അനുവദിക്കില്ലെന്നും രജ് പുത് കർണി സേന വക്താവ് വിശ്വബന്ധു റത്തോഡ് പറഞ്ഞു.
ഡിസംബർ ഒന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ അലാവുദീൻ ഖിൽജിയും പദ്മാവതി രാജ്ഞിയും തമ്മിലുള്ള പ്രണയം ചിത്രീകരിച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് രജ് പുത് വംശജർ പ്രക്ഷോഭം ആരംഭിച്ചത് . നേരത്തെ സിനിമയുടെ സെറ്റിലും ആക്രമണം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.