ഗോൾഡൻ ഗ്ലോബ്; ജെയിംസ് ഫ്രാേങ്കാക്കും നിക്കോള കിഡ്മാനും പുരസ്കാരം
text_fields75ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. ത്രീ ‘ബിൽബോർഡ്സ് ഒൗട്ട് സൈഡ് എബ്ബിങ് മിസോറി’ക്ക് മികച്ച നേട്ടം. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം, നടി - ഫ്രാൻസെസ് മക്ഡോർമൻഡ്, സഹനടൻ- സാം റോക്വെൽ, തിരക്കഥ- മാർട്ടിൻ മക്ഡോനാ തുടങ്ങിയ പുരസ്കാരങ്ങൾ ത്രീ ബിൽബോർഡ്സ് നേടി. ‘ഡാർകസ്റ്റ് ഹൗർ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഗാരി ഒാൾഡ്മാൻ മികച്ച നടനായി.
‘ദി ഷേപ് ഒാഫ് വാട്ടർ’ എന്ന ചിത്രം സംവിധാനം ചെയ്ത ഗ്വില്ലർമോ ഡെൽടോറോ ആണ് മികച്ച സംവിധായകൻ. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ‘ലേഡി ബേഡ്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദി ഡിസാസ്റ്റർ ആർട്ടിസ്റ്റിലൂടെ ‘ജെയിംസ് ഫ്രാേങ്കാ’ മ്യൂസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച നടനായി. ലേഡി ബേഡിലെ നായികയായ ‘സവൊറൈസ് റോനം’ ഇൗ വിഭാഗത്തിലെ മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.
‘നിക്കോള കിഡ്മാൻ’ ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡ്രാമാ വിഭാഗത്തിലെ മികച്ച ടെലിവിഷൻ സീരീസ് ‘ദി ഹാൻഡ്മെയിഡ്സ് ടെയിൽ’ ആണ്. ഇൗ സീരീസിലെ അഭിനയത്തിലൂടെ ‘എലിസബത്ത് മോസ്’ മികച്ച നടിയുമായി. ‘ദിസ് ഇൗസ് അസ്’ എന്ന സീരീസിലെ പ്രകടനത്തിലൂടെ ‘സ്റ്റെർലിങ് കെ ബ്രൗൺ’ മികച്ച നടനായി തിരഞ്ഞെടുത്തു.കോകോയാണ് മികച്ച ആനിമേഷൻ ചിത്രം. ഇൻ ദി ഫെയ്ഡ് ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ദി ഗ്രേറ്റസ്റ്റ് ഷോ മാനിലെ ‘ദിസ് ഇൗസ് മീ’ മികച്ച ഗാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.