ശൈഖ് സായിദിെൻറ ജീവിതം വെള്ളിത്തിരയിലേക്ക്; സംവിധാനം ശേഖർ കപൂർ
text_fieldsയു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാെൻറ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. അവികസിത രാജ്യമായിരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ മഹത്തായ ഭരണ മികവിലൂടെ അതിസമ്പന്നതയുടെ നെറുകയിലെത്തിച്ച ശൈഖ് സായിദിെൻറ ജീവിതം തിരശീലയിലെത്തിക്കുന്നത് സുപ്രസിദ്ധ സംവിധായകൻ ശേഖർ കപൂറാണ്.
നിരവധി ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച എസ്.ടി.എക്സ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഹോളിവുഡിലാണ് ഒരുങ്ങുന്നത്. ശൈഖ് സായിദിെൻറ ജന്മശതാബ്ദി വര്‍ഷത്തിലാണ് അദ്ദേഹത്തിെൻറ ജീവിതം വെള്ളിത്തിരയിലെത്തുന്നത്.
സൂപ്പർഹിറ്റ് ചിത്രമായ ‘എലിസബത്ത് എ ഗോൾഡൻ എയ്ജ്’ സംവിധാനം ചെയ്ത ശേഖർ കപൂർ ഹോളിവുഡിൽ പ്രശസ്തനായ സംവിധായകനാണ്. ജാക്കി ചാനും പിയേർസ് ബ്രോസ്നനും പ്രധാന വേഷത്തിലെത്തിയ ‘ദി ഫോറിനർ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം എസ്.ടി.എക്സ് ഫിലിംസ് നിർമിക്കുന്ന ചിത്രമായിരിക്കും ഇത്. ചരിത്രം തിരുത്തിയ കരുത്തുറ്റ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ച ഗാന്ധി, സെൽമ, ഡാർക്കസ്റ്റ് അവർ തുടങ്ങിയ ചിത്രങ്ങൾ പോലായിരിക്കും ശൈഖ് സായിദിനെ കുറിച്ചുള്ള ചിത്രമെന്നും എസ്.ടി.എക്സ് ഫിലിംസ് അവകാശപ്പെട്ടു.
ഒരുകാലത്ത് മത്സ്യബന്ധനമായിരുന്നു എമിറാത്തികളുടെ പ്രധാന ഉപജീവന മാര്‍ഗം. അവിടെ നിന്നും ഇന്നത്തെ വികസിതരാജ്യമായി മാറിയ യു.എ.ഇയുടെ ചരിത്രം തിരുത്തിയത് ശൈഖ് സായിദ് എന്ന അതിവിദ്ഗധനായ ഭരണാധികാരിയുടെ പ്രയത്നവും ഭരണപാടവവുമായിരുന്നു. 1966 ഓഗസ്റ്റ് ആറിനാണ് ഷെയ്ഖ് സായിദ് അബുദാബിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. 2004 നവംബർ രണ്ടിനായിരുന്നു അദ്ദേഹം അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.