മധുരമാമ്പഴം പോലൊരു സിനിമ
text_fieldsനഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുവരവുകൾ സാഹിത്യത്തിലെയും സിനിമയിലെയുമെല്ലാം എക്കാലത്തെയും ജനപ്രിയവിഭവമാണ്. ഇതേ പ്രമേയത്തിൽ യിം സൂൺ റെയ് ഒരുക്കി 2018ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചിത്രമാണ് ‘ലിറ്റിൽ ഫോറസ്റ്റ്’. കണ്ണിലും മനസ്സിലും കുളിർമഴ നനക്കുന്ന അതിമനോഹര ദൃശ്യങ്ങളാൽ ചേർത്തുവെച്ച സിനിമക്ക് ലോകമെമ്പാടും വലിയ ജനപ്രീതി നേടാനായി.
ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഹേവൂനായി (Hye-won) കിം ടായേറിയാണ് വേഷമിടുന്നത്. അധ്യാപിയാകാനുള്ള പരീക്ഷയിൽ പരാജയപ്പെട്ട ശേഷം സിയോൾ നഗരത്തിൽനിന്ന് തെൻറ കുട്ടിക്കാല വസതിയിലേക്ക് മടങ്ങിവരുന്ന ഹേവൂൻ എന്നപെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് സിനിമ ചലിക്കുന്നത്.
തിരിച്ചെത്തുന്ന അവളെ സ്വീകരിക്കാൻ വീട്ടിൽ അമ്മയില്ലായിരുന്നു. അമ്മയുടെ ഒാർമകളും പാചകരീതികളുമാണ് ആ വീട്ടിൽ അവൾക്ക് കൂട്ടിരിക്കുന്നത്. തുടർന്ന് ആ കൊച്ചുഗ്രാമത്തിലെ മണ്ണിലേക്കും മനുഷ്യരിലേക്കും രുചികളിലേക്കുമെല്ലാം അവൾ ആഴ്ന്നിറങ്ങുന്നു. പഴയകൂട്ടുകാരികളെ കണ്ടെത്തുന്നു. മാറിയെത്തുന്ന ഋതുഭേദങ്ങളിലൂടെയും അമ്മയുടെ രുചിക്കൂട്ടുകളുടെ ഒാർമകളിലൂടെയും പതിയെ അവൾ അമ്മയുടെ വീടുവിട്ടിറങ്ങുന്നതിെൻറ ലക്ഷ്യം മനസ്സിലാക്കുന്നു.
ആ കൊച്ചുഗ്രാമത്തിൽ ഋതുഭേദങ്ങൾക്കനുസരിച്ച് ലഭ്യമാകുന്ന വിഭവങ്ങളുപയോഗിച്ച് അടുക്കളയിൽ അവൾ പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നു. കാഴ്ചക്കാരുടെ രുചിമുകുളങ്ങളെ ഉണർത്തുന്ന രീതിയിൽ അതിമനോഹരമായാണ് ഭക്ഷണത്തെ സിനിമ പകർത്തിയിരിക്കുന്നത്. അതിനാടകീയതകളോ ഉദ്വേഗമുഹൂർത്തങ്ങളോ സിനിമയിലില്ല.
മനസ്സിന് ആശ്വാസം പകരാൻ സിനിമ കാണുന്നവർക്കും ഭക്ഷണത്തെയും കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്കും ലിറ്റിൽ ഫോറസ്റ്റിെൻറ ‘േപ്ല’ ബട്ടൺ അമർത്താം. അൽപനേരത്തേക്ക് ഹേവൂൻ അനുഭവിച്ചറിഞ്ഞ ഗ്രാമത്തിലേക്ക് ഉൗളിയിടാം. തൊടിയിലെ മധുരമാമ്പഴം കഴിക്കുന്ന പ്രതീതിയിൽ ഇൗ കൊച്ചുചിത്രം കണ്ടുതീർക്കാം.
youtube.com/little forest
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.