ട്രംപിനോടുള്ള പ്രതിഷേധം; ഇറാനിയൻ നടി ഒാസ്കാർ ബഹിഷ്കരിക്കും
text_fieldsതെഹ്റാന്‍: മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രമുഖ ഇറാനിയന്‍ അഭിനേത്രി ഓസ്കര്‍ ചടങ്ങ് ബഹിഷ്കരിക്കും. മികച്ചവിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ദി സെയില്‍സ്മാന്‍ എന്ന ചിത്രത്തിലെ നായിക തറാനീഹ് അലിദൂസ്തിയാണ് ഫെബ്രുവരി 27ന് നടക്കുന്ന ചടങ്ങ് ബഹികരിക്കുമെന്ന് ട്വിറ്ററിലടെ അറിയിച്ചത്.
‘ട്രംപിന്‍െറ പ്രസ്താവന വംശീയ അധിക്ഷേപമാണ്. അതുകൊണ്ടുതന്നെ ചടങ്ങ് ഒരു സാംസ്കാരിക പരിപാടിയാണെങ്കില്‍പോലും താനതില്‍ പങ്കെടുക്കില്ളെന്നായിരുന്നു 33കാരിയായ തറാനീഹിന്‍െറ് ട്വിറ്റര്‍ കുറിപ്പ്.
ഇറാനടക്കമുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ നിരോധനമേര്‍പ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് തറാനീഹിന്‍െറ രംഗപ്രവേശനം.
2012ല്‍ എ സെപറേഷന്‍ എന്ന ചിത്രത്തിന് ഓസ്കര്‍ നേടിയ അസ്ഗര്‍ ഫര്‍ഹാദിയാണ് സെയില്‍സ്മാനും സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ ഇറാനിയന്‍ ഫുട്ബാള്‍ താരമായിരുന്ന ഹാമിദ് അലിദൂസ്തിയുടെ മകളാണ് തറാനീഹ്.
Trump's visa ban for Iranians is racist. Whether this will include a cultural event or not,I won't attend the #AcademyAwards 2017 in protest pic.twitter.com/CW3EF6mupo
— Taraneh Alidoosti (@t_alidoosti) January 26, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.