പാരിസിലെ ‘പാവങ്ങൾ’ ഓസ്കർ നേടുമോ; പ്രതീക്ഷയോടെ മോണ്ട്ഫെർമിൽ
text_fieldsപാരിസ്: ലോകോത്തര നഗരത്തിെൻറ ചേരിപ്രദേശങ്ങളിലെ പാവങ്ങൾക്കു മേലുള്ള പൊലീസ് ക്രൂരതയുടെ കഥകൾ പറയുന്ന ‘ലെ മിസറാബ്ലെ’ഓസ്കർ പ്രതീക്ഷയിൽ. ഫെബ്രുവരി 10ന് ലോ സ് ആഞ്ജലസിലെ ഡോൾബി തിയറ്ററിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം ത ങ്ങളുടെ തെരുവിെൻറ കഥ പറയുന്ന ചിത്രത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ്, പാരിസ് നഗരപ്രാന്തത്തിലെ മോണ്ട്ഫെർമിൽ നിവാസികൾ.
ഭരണകൂടങ്ങൾ എന്നും അവഗണിക്കാറുള്ള, മോണ്ട്ഫെർമിൽ നിവാസിതന്നെയാണ് ചിത്രത്തിെൻറ സംവിധായകൻ ലാഡ്ജ് ലി എന്നതും ഇവിടത്തുകാർക്ക് ആവേശമാകുന്നു. പ്രശസ്തമായ ഡോക്യുമെൻററികൾ നിർമിച്ചിട്ടുള്ള ലാഡ്ജ് ലി ഒരിക്കൽ ഇതേ തെരുവിൽ പൊലീസ് നടത്തിയ അക്രമങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടിരുന്നു. ഫ്രാൻസിൽ ഈ വിഡിയോ ഏറെ അലയൊലികൾ സൃഷ്ടിക്കുകയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുകയും ചെയ്തിരുന്നു.
വിക്ടർ ഹ്യൂഗോയുടെ ‘ലെ മിസറാബ്ലെ (പാവങ്ങൾ) എന്ന വിഖ്യാത നോവലിെൻറ കഥാപശ്ചാത്തലവും ഇതേ തെരുവാണ് എന്ന പ്രത്യേകതയുമുണ്ട്. അതേ പേരിൽ തന്നെ പുറത്തിറങ്ങിയ ചിത്രം ചരിത്രം രചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലാഡ്ജ് ലി പറയുന്നു.
LATEST VIDEOS:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.