കിടിലൻ ആക്ഷൻ ത്രില്ലറുമായി അവഞ്ചേഴ്സ് ടീം ഇന്ത്യയിൽ; താരങ്ങളായി തോറും പങ്കജ് ത്രിപാതിയും ഹൂഡയും VIDEO
text_fieldsലോകമെമ്പാടുമുള്ള സിനിമാ പ്രമേികളുടെ മനംകവർന്ന അവഞ്ചേഴ്സ് ടീം ഇന്ത്യയിലേക്ക്. അതെ, ഒരു എഡ്ജ് ഒാഫ് ദ സീ റ്റ് ആക്ഷൻ ത്രില്ലറുമായി എത്തുകയാണ് നമ്മുടെ തോറും സംഘവും. എക്സ്ട്രാക്ഷൻ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത് തിൽ നായകനാകുന്നത് അവഞ്ചേഴ്സിലെ തോർ എന്ന ലോകപ്രശസ്ത കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ് ഹെംസ്വർത്. കൂടെ അഭിനയിക്കുന്നതാകെട്ട. ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടുകളായ പങ്കജ് ത്രിപാതിയും രൺദീപ് ഹൂഡയും. ചിത്രത്തിെൻറ ട്രെയിലർ ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.
കേട്ടാൻ ഒരു സാങ്കൽപിക വാർത്തയാണെന്ന് തോന്നുമെങ്കിലും ഏപ്രിൽ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിെൻറ വിശേഷമാണിത്. സാം ഹാർഗ്രെയ്വ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ക്രിസ് ഹെംസ്വർതും അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന ലോകത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിെൻറ സംവിധായകരായ റൂസോ സഹോദരൻമാരും ചേർന്നാണ് (ജോ റുസോ, ആന്തണി റൂസോ). ജോ റുസോയാണ് ചിത്രത്തിെൻറ തിരക്കഥയൊരുക്കിയിരിക്കുന്നത്.
മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിൽ പങ്കജ് ത്രിപാതി, രൺദീപ് ഹൂഡ എന്നിവർക്ക് പുറമേ, പ്രിയാൻഷു പൈൻയുല്ലി, രുദ്രാക്ഷ് ജൈസ്വൽ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു. ധാക്ക എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്.
ഉദ്വേഗജനകമായ കഥാ സന്ദർഭത്തിലൂടെ പോകുന്ന ചിത്രത്തിൽ ഗംഭീരമായ ആക്ഷൻ രംഗങ്ങളാണുള്ളത്. ചിത്രത്തിെൻറ പ്രമോഷന് വേണ്ടി ക്രിസ് ഹെംസ്വർത് ഇന്ത്യയിൽ വരാനിരിക്കെയാണ് കോവിഡ് 19 മഹാമാരി ലോകത്ത് പിടിമുറുക്കുന്നത്. എന്തായാലും ഏപ്രിൽ 24നായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ സിനിമാ പ്രേമികൾ. തിയറ്ററുകൾ അടച്ചെങ്കിലും വീട്ടിലിരുന്ന അവരുടെ ആരാധനാപാത്രമായ തോറിെൻറ ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.