സ്പൈഡർമാൻ സിനിമകളിൽ ഇനി മാർവൽ സ്റ്റുഡിയോസില്ല
text_fieldsന്യൂയോർക്ക്: സ്പൈഡർമാൻ സിനിമകളുടെ നിർമാണത്തിൽ നിന്ന് അമേരിക്കയിലെ മാർവൽ സ്റ്റുഡിയോസ് പിൻമാറുന്നതായി റിപ്പോർട്ട്. സോണിയുമായി ഉടലെടുത്ത തർക്കത്തെ തുടർന്നാണ് മാർവല്ലിെൻറ പിൻമാറ്റം. ഇരു കമ്പനികൾക്കും വൻ ലാഭം നേടിക്കൊടുത്ത സിനിമകളുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നാണ് മാർവൽ ഒഴിയുന്നത്.
ടോം ഹോളണ്ട് നായകനായി രണ്ട് സ്പൈഡർമാൻ ചിത്രങ്ങൾ പുറത്തിറങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് മാർവൽ സിനിമകളുടെ നിർമാണത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികളും വാർത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല.
2002ലാണ് ആദ്യ സ്പൈഡർമാൻ ചിത്രം പുറത്തിറങ്ങിയത്. മാർവൽ സ്റ്റുഡിയോസിെൻറ കാർട്ടൂൺ കഥാപാത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ. കൊളംബിയ പിക്ചേഴ്സ്, മാർവൽ എൻറർപ്രൈസസ്, ലൗറ സിസ്കിൻ പ്രൊഡക്ഷൻസ് എന്നിവരായിരുന്നു സിനിമയുടെ നിർമാതാക്കൾ. സോണി പിക്ചേഴ്സായിരുന്നു ചിത്രം വിതരണത്തിനെടുത്തത്. വൻ വിജയമാണ് ആദ്യ സ്പൈഡർമാൻ ചിത്രം നേടിയത്. തുടർന്ന് വന്ന സിനിമകളും തിരശ്ശീലിയിൽ വിജയം കൊയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.