നാസയുടെ സഹായത്തോടെ ടോം ക്രൂയിസ് ബഹിരാകാശത്തേക്ക്; ദൗത്യം സിനിമാ ചിത്രീകരണം
text_fieldsന്യൂയോർക്: ഹോളിവുഡ് സിനിമ ഷൂട്ട് ചെയ്യാൻ ടോം ക്രൂയിസ് ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നതായി റിപ്പോർട്ട്. താരത്തെ ബഹിരാകാശ ഏജൻസിയായ നാസ സഹായിക്കുമെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നാസയും ടോം ക്രൂയിസും ആദ്യ ഘട്ട ചർച്ച പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. അതേസമയം 'മിഷൻ ഇംപോസിബിൾ ' പരമ്പരയിലെ അടുത്ത ചിത്രത്തിെൻറ ഭാഗമായാണോ നാസയും ക്രൂയിസും ഒരുമിക്കുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
നാസ തലവന്‍ ജിം ബ്രൈഡന്സ്റ്റീെൻറ ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ കാരണം. സ്‌പേസ് സ്റ്റേഷനില്‍ ടോം ക്രൂയിസ് ചിത്രം ഒരുങ്ങുമെന്നതിെൻറ വ്യക്തമായ സൂചനയാണ് നാസ തലവന്‍ നല്‍കിയിരിക്കുന്നത്. ടോം ക്രൂയിസുമൊത്ത് വർക് ചെയ്യാൻ കഴിയുന്നതിൽ നാസ ആവേശഭരിതരാണെന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്.
ടെസ്ല തലവൻ ഇലോൺ മസ്ക് നാസയുടെ ട്വീറ്റ് പങ്കുവെച്ചിരുന്നു. നിലവിൽ മനുഷ്യരെ ബഹിരാകാശ കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യയുടെ മാത്രം കയ്യിലാണെന്നിരിക്കേ, ഇലോൺ മസ്കിെൻറ സ്‌പേസ് എക്സ് എന്ന അമേരിക്കൻ കമ്പനിയും അതിനുള്ള പുറപ്പാടിലാണെന്നാണ് സൂചന. ഈ മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യം സ്‌പേസ് എക്സിെൻറ ക്രൂ ഡ്രാഗണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
NASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.